Ultimate magazine theme for WordPress.

കൊറോണവൈറസ് അടുത്ത പത്ത് വർഷമെങ്കിലും ഭൂമിയിൽ തുടരുമെന്ന് ബയോ എൻടെക് സിഇഒ

നിലവിലെ കൊറോണവൈറസ് അടുത്ത പത്ത് വർഷമെങ്കിലും ഭൂമിയിൽ തുടരുമെന്നാണ് ബയോഎൻടെക് സിഇഒ ഉഗുർ സാഹിൻ പറയുന്നത്. ജീവിതം എപ്പോൾ സാധാരണ നിലയിലാകുമെന്ന് ഒരു വെർച്വൽ മീറ്റിൽ ചോദിച്ചപ്പോഴാണ് സാഹിൻ വൈറസ് സമയപരിധിയെക്കുറിച്ച് ഇത്തരമൊരു പ്രതികരണം നടത്തിയത്. യുഎസ് ഫാർമസ്യൂട്ടിക്കൽ ഭീമനായ ഫൈസറിനൊപ്പം വികസിപ്പിച്ചെടുത്ത ബയോഎൻടെക്കിന്റെ വാക്സീൻ ബ്രിട്ടനും യുഎസും ഉൾപ്പെടെ 45 ലധികം രാജ്യങ്ങളിൽ ഉപയോഗിക്കാൻ അനുമതി നൽകിയിട്ടുണ്ട്. ആറ് ആഴ്ചയ്ക്കുള്ളിൽ പുതിയ വൈറസ് വേരിയന്റിനായി വാക്സീൻ ക്രമീകരിക്കാമെന്നും സാഹിൻ പറഞ്ഞു. ആറ് ആഴ്ചയ്ക്കുള്ളിൽ സാങ്കേതികമായി ഒരു പുതിയ വാക്സീൻ നൽകാൻ ഞങ്ങൾക്ക് കഴിയുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, ബ്രിട്ടനിലെ കോവിഡ് -19 ന്റെ പുതിയ വേരിയന്റ് വാക്‌സീനുകളുടെ ഫലപ്രാപ്തിയെ ബാധിക്കില്ലെന്ന് ആത്മവിശ്വാസമുണ്ടെന്ന് സാഹിൻ പറഞ്ഞു.

Leave A Reply

Your email address will not be published.