Ultimate magazine theme for WordPress.

വാട്സാപ്പ് ഗ്രൂപ്പുകളില്‍ നുഴഞ്ഞുകയറി വിശ്വാസികളെ ചൂഷണം ചെയ്യാൻ ഗൂഢശ്രമം

കൊച്ചി: ക്രൈസ്തവ മാധ്യമങ്ങളുടെയും പ്രസിദ്ധീകരണങ്ങളുടെയും വാട്സാപ്പ് ഗ്രൂപ്പുകളില്‍ നുഴഞ്ഞുകയറി വിശ്വാസികളെ സാമ്പത്തിക ചൂഷണം നടത്താന്‍ ഗൂഢശ്രമം നടക്കുന്നതായി റിപ്പോർട്ട്. ഗ്രൂപ്പ് ഇന്‍വിറ്റേഷന്‍ ലിങ്ക് ഉപയോഗിച്ച് ക്രൈസ്തവ ഗ്രൂപ്പുകളില്‍ നുഴഞ്ഞു കയറുന്ന ഇവര്‍, ചില ആളുകളെ ടാര്‍ഗറ്റ് ചെയ്യുകയും അവരെ വ്യക്തിപരമായി ബന്ധപ്പെടുവാന്‍ ശ്രമിക്കുകയും ചെയ്യുന്നു. പ്രധാനമായും വിദേശത്തു നിന്നുള്ള നമ്പറുകളാണ് ഇവര്‍ ഇതിനായി ഉപയോഗിക്കുന്നത്. സ്വദേശത്ത് നിന്നുള്ള നമ്പറുകളില്‍ നിന്നും തട്ടിപ്പ് നടക്കുന്നതായി വിവരം ലഭിച്ചിട്ടുണ്ട്.

ബൈബിള്‍ വാക്യങ്ങൾ അയച്ച്‌ ഇവര്‍ ഇരകളുടെ വിശ്വാസം നേടിയെടുക്കുവാനാണ് ആദ്യഘട്ടത്തില്‍ ശ്രമിക്കുന്നത്. സംശയിക്കാന്‍ യാതൊരു സൂചനയും നല്‍കാത്ത വിധത്തില്‍ തന്ത്രപരമായ വിധത്തിലാണ് ഇരകളെ ഇവര്‍ പതിയെ സ്വന്തമാക്കുന്നത്. വിശ്വാസം നേടിയെടുത്താല്‍ \’\’ഞങ്ങള്‍ക്ക് ഒരു പ്രാര്‍ത്ഥനാഗ്രൂപ്പ് ഉണ്ട്, അതിലേക്കു ചേര്‍ക്കട്ടെ\’\’ എന്ന രീതിയില്‍ സന്ദേശങ്ങള്‍ കൈമാറുന്നു. പിന്നീട് കാര്യങ്ങള്‍ എളുപ്പമായി തീരുകയാണ്. ഇതില്‍പ്പെട്ടു പോയവര്‍ക്ക് കടുത്ത സാമ്പത്തിക നഷ്ടവും മാനഹാനിയും സംഭവിച്ചതായും വെളിപ്പെടുത്തലുണ്ട്.

Leave A Reply

Your email address will not be published.