Ultimate magazine theme for WordPress.

സമ്പൂർണ ലോക്ക്ഡൗൺ മാർഗരേഖ ; എല്ലാ ആരാധനാലയങ്ങളും അടഞ്ഞുകിടക്കും; വിശ്വാസികളെ പ്രവേശിപ്പിക്കില്ല.

തിരുവനന്തപുരം; സംസ്ഥാനത്ത് മെയ് എട്ടു മുതല്‍ നടപ്പാക്കുന്ന ലോക്കഡൗണിൽ അവശ്യ സേവനം ഒഴികെയുള്ള കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ ഓഫീസുകള്‍ പ്രവര്‍ത്തിക്കില്ല. എന്നാല്‍ താഴെ പറയുന്ന കേന്ദ്ര സര്‍ക്കാര്‍ വകുപ്പുകളും ഓഫീസുകളും പ്രവര്‍ത്തിക്കും. പ്രതിരോധം, കേന്ദ്ര സായുധ പോലീസ് സേന, ട്രഷറി, പബ്ലിക് യൂട്ടിലിറ്റികള്‍, വാട്ടര്‍ കമ്മീഷന്‍, നാഷണല്‍ സൈക്ലോണ്‍ റിസ്ക് ലഘൂകരണ പദ്ധതി (എം‌പി‌സി‌എസും ഇ‌ഡബ്ല്യുഡി‌എസും പ്രവര്‍ത്തിക്കുന്നു), എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ, എയര്‍പോര്‍ട്ട്, തുറമുഖം, റെയില്‍‌വേ എന്നിവ. സംസ്ഥാന സര്‍ക്കാര്‍ ഓഫീസുകള്‍, സ്വയംഭരണ, അര്‍ദ്ധ സര്‍ക്കാര്‍ ഓഫീസുകള്‍, പൊതു കോര്‍പ്പറേഷനുകള്‍ എന്നിവ അടഞ്ഞു കിടക്കും.

പ്രധാന നിർദേശങ്ങൾ:
∙ ആരാധനാലയങ്ങളിൽ പൊതുജനങ്ങളെ പ്രവേശിപ്പിക്കില്ല. ആൾക്കൂട്ടമുണ്ടാകുന്ന മത, രാഷ്ട്രീയ, സാമൂഹിക, വിനോദ, കായിക, പരിപാടികൾക്ക് വിലക്ക്.
∙ വിവാഹങ്ങളിൽ 20 പേർ. പൊലീസ് സ്റ്റേഷനിൽ മുൻകൂട്ടി അറിയിക്കണം. റജിസ്ട്രേഷൻ വേണം.
∙ മരണാനന്തര ചടങ്ങിന് പരമാവധി 20 പേർ. കോവിഡ് ജാഗ്രത പോർട്ടലിൽ റജിസ്റ്റർ ചെയ്യണം.
∙ ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങൾക്ക് പ്രവർത്തിക്കാം.
∙ ചരക്കുവാഹനങ്ങൾ തടയില്ല. അവശ്യവസ്തുക്കളും മരുന്നുകളും എത്തിക്കാൻ ഓട്ടോ, ടാക്സി ഇവ ഉപയോഗിക്കാം.
∙ വിമാനത്താവളങ്ങളിലും റെയിൽവേ സ്റ്റേഷനുകളിലും ഓട്ടോ, ടാക്സി ഇവ ലഭ്യമാകും. സ്വകാര്യവാഹനങ്ങൾ അവശ്യവസ്തുക്കളും മരുന്നും വാങ്ങാൻ മാത്രം പുറത്തിറക്കാം.
∙ കോവിഡ് വാക്സിനേഷന് സ്വന്തം വാഹനങ്ങളിൽ യാത്രചെയ്യാം.
∙ ഭക്ഷ്യവസ്തുക്കൾ വിൽപന നടത്താം. ഭക്ഷ്യവസ്തുക്കൾ വിൽക്കുന്ന കടകൾ വൈകിട്ട് 7.30 വരെ തുറക്കാം. എല്ലാ കടകളും പരമാവധി ഹോം ഡെലിവറി രീതി പിന്തുടരണം.
∙ ബാങ്കുകൾ, ഇൻഷുറൻസ്, ധനകാര്യ സ്ഥാപനങ്ങൾ ഒരു മണിവരെ.
∙ റെയിൽ, വിമാന സർവീസുകൾ ഒഴികെ യാത്രാഗതാഗതം അനുവദിക്കില്ല.
∙ ഹോംനഴ്സ്, പാലിയേറ്റിവ് പ്രവർത്തകർക്ക് േജാലി സ്ഥലങ്ങളിലേക്ക് േപാകാം.
∙ ഐടി, അനുബന്ധ സ്ഥാപനങ്ങൾ നിബന്ധനകൾക്ക് വിധേയമായി തുറക്കാം.

എല്ലാത്തരം വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടും.
∙ പെട്രോൾ പമ്പുകൾ, കോൾഡ് സ്റ്റോറേജുകൾ പ്രവർത്തിപ്പിക്കാം.
∙ കൃഷി, ഹോർട്ടികൾച്ചർ, മത്സ്യബന്ധനം, മൃഗസംരക്ഷണമേഖലകൾക്ക് അനുമതി. കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ചു മാത്രമേ പ്രവർത്തിക്കാവൂ.
∙ വാഹന, അത്യാവശ്യ ഉപകരണ റിപ്പയർ കടകൾ തുറക്കാം.
∙ അടിയന്തര പ്രാധാന്യമില്ലാത്ത വാണിജ്യ, വ്യവസായ മേഖലകൾ അടച്ചിടും.
∙ ഇലക്ട്രിക്കൽ, പ്ലമിങ് സേവനങ്ങൾ ലഭ്യമാക്കുന്നതിന് തടസ്സമില്ല
∙ മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾക്ക് തടസ്സമില്ല
∙ നിർമാണ മേഖലയിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ജോലി തുടരാം.
∙ തൊഴിലുറപ്പ് ജോലി ചെയ്യുന്നവരെ 5 പേരുടെ സംഘങ്ങളായി തിരിക്കണം.

Leave A Reply

Your email address will not be published.