Ultimate magazine theme for WordPress.

കർണാടകത്തിൽ നവംബര്‍ 17 മുതല്‍ കോളേജുകൾ തുറക്കും

ബെംഗളൂരു: സംസ്ഥാനത്ത് നവംബര്‍ 17 മുതല്‍ കോളജുകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതി. സ്വമേധയാ കോളജുകളില്‍ വന്ന് പഠിക്കാന്‍ വിദ്യാര്‍ഥികളെ അനുവദിക്കുമെന്ന് കര്‍ണാടക ഉപമുഖ്യമന്ത്രി അശ്വത് നാരായണന്‍ മാധ്യമങ്ങളോട് പറഞ്ഞു. കോളജുകളില്‍ വന്ന് പഠിക്കാന്‍ ആരെയും നിര്‍ബന്ധിക്കില്ല.
വിദ്യാർത്ഥികളുടെ മൊത്തം എണ്ണത്തിന്റെ അനുപാതത്തിൽ ആയിരിക്കും ഒരേസമയം എത്ര ബാച്ചുകൾ അനുവദിക്കാം എന്ന് തീരുമാനിക്കുന്നത്. ഡിഗ്രി, എഞ്ചിനീയറിങ്, ഡിപ്ലോമ കോളേജുകളാണ് തുറക്കാൻ തീരുമാനിച്ചിരിക്കുന്നത്. കോവിഡിന്റെ പശ്ചാത്തലത്തിൽ എല്ലാ കോളേജുകൾക്കും പ്രവർത്തന മാർഗനിർദേശങ്ങൾ നൽകിയിട്ടുണ്ടെന്നും ഇത് കർശനമായി പാലിക്കണമെന്നും ഉപമുഖ്യമന്ത്രി ഡോ. അശ്വത് നാരായൺ പറഞ്ഞു.

Leave A Reply

Your email address will not be published.