Ultimate magazine theme for WordPress.

ഓൺലൈനിൽ ഫണ്ട് ശേഖരിച്ച് ചൈനീസ് ക്രിസ്ത്യൻ ചാരിറ്റികൾ

ബെയ്ജിഗ് :ക്രിസ്ത്യൻ ചാരിറ്റികൾ അവരുടെ പ്രോജക്ടുകൾക്കായി ധനസമാഹരണം നടത്തി. അവശരായ ആളുകളെ, പ്രത്യേകിച്ച് രോഗികളെയും വികലാംഗരെയും സഹായിക്കാൻ, വേണ്ടിയാണ് വാർഷിക ജീവകാരുണ്യ കാമ്പെയ്‌ൻ നടത്തുകയും ഫണ്ടുകൾ സമാഹരിക്കുകയും ചെയ്തിരിക്കുന്നത്.

ഈ വർഷം സെപ്റ്റംബർ 1-10 മുതൽ നടന്ന ഏറ്റവും വലിയ ഓൺലൈൻ ധനസമാഹരണ കാമ്പയിനായ ടെൻസെന്റിന്റെ 99 ഗിവിംഗ് ഡേയിൽ ചാരിറ്റികൾക്ക് ഫണ്ട് ലഭിച്ചതായി ചൈന ക്രിസ്റ്റ്യൻ ഗ്രൂപ്പ് റിപ്പോർട്ട് ചെയ്തു.

വടക്കുകിഴക്കൻ ചൈനയിലെ ഷാൻഡോങ് പ്രവിശ്യയിലെ ജിനാൻ ഫെയ്ത്ത്, ഹോപ്പ് & ലവ് ഡിസെബിലിറ്റി സർവീസ് സെന്റർ കഴിഞ്ഞ വർഷം ഓട്ടിസം ബാധിച്ച മുതിർന്നവരെ ജോലി കണ്ടെത്തുന്നതിന് സഹായിക്കുന്നതിനുള്ള ഒരു പദ്ധതി ആരംഭിച്ചിരുന്നു. ചാരിറ്റിക്ക് ഇതുവരെ 370,000 യുവാൻ (53,449 യുഎസ് ഡോളർ) സംഭാവനയായി ലഭിച്ചു.

Leave A Reply

Your email address will not be published.