Ultimate magazine theme for WordPress.

സിവിൽസർവീസ് അക്കാദമിക്ക് തുടക്കം കുറിച്ചു.

ആഗ്രഹിക്കുന്ന ഏവരെയും സിവിൽസർവീസ് എത്തിക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന വേദിക്  ഐ.എ. എസ്സ്  അക്കാദമിയുടെ ഓഫ് ക്യാമ്പസ് സെൻറർ കാട്ടാക്കടയിൽ ജനുവരി 6 രാവിലെ പത്തുമണിക്ക് എം.എൽ.എ ഐ ബി സതീഷ് ഉദ്ഘാടനം ചെയ്തു.Rev. ബിജു തമ്പി സമർപ്പണ ശുശ്രൂഷ  നടത്തി,മുൻ കേരള നിയമസഭാ സ്പീക്കർ എൻ ശക്തൻ മുഖ്യാതിഥിയായിരുന്നു.ഭരണ തലത്തിലേക്കും തന്ത്രപ്രധാനമായ മറ്റു ഉന്നത തലങ്ങളിലേക്കും ഉയരുവാൻ ആഗ്രഹിക്കുന്നവർക്ക് ഒരു സുവർണാവസരം ആണിത്.തുച്ഛമായ ഫീസിൽ  എവിടെ ഇരുന്നും പഠിക്കാവുന്ന തരത്തിൽ ചിട്ടയായി തരപ്പെടുത്തിയ ഈ  പഠന സംവിധാനത്തിന് . UN  ജനീവ യുടെ ഗ്ലോബൽ ഈ ലേണിംഗ്  എക്സലൻസ് അവാർഡ് ലഭിച്ചിട്ടുണ്ട്.

\"\"\"\"\"\"

ഇന്ത്യൻ സിവിൽ സർവീസ് രംഗത്തെ ശക്തന്മാരായ സിവിൽ സർവീസ് ഓഫീസേഴ്സിന്റെ  ശക്തമായ നേതൃത്വ നിരയാണ്  ആണ് ഇതിൻറെ മറ്റൊരു പ്രാധാന്യം. കേരളത്തിലെ മുൻ ഡിജിപി ഡോക്ടർ അലക്സാണ്ടർ ജേക്കബ് ഐപിഎസ്,വേദിക്  അക്കാദമിയുടെ ടീൻ ആയും എംജി യൂണിവേഴ്സിറ്റിയുടെയും  കണ്ണൂർ യൂണിവേഴ്സിറ്റിയുടെയും  മുൻ വൈസ് ചാൻസലർ ആയിരുന്ന ഡോക്ടർ ബാബു സെബാസ്റ്റ്യൻ വൈസ് ചാൻസലർ ആയും  പ്രവർത്തിക്കുന്നു.എട്ടാം  ക്ലാസ് മുതൽ തുടങ്ങാവുന്ന ഈ കോഴ്സ് വിദ്യാഭ്യാസ രംഗത്ത് ഒരു വിപ്ലവത്തിന് തുടക്കം കുറിച്ചിരിക്കുന്നു.ഇനി സിവിൽ സർവീസ് ഒരു വിദൂര സ്വപ്നം അല്ല.ട്രാൻസ്ജെൻഡർ വിഭാഗത്തിൽ നിന്നും തിരഞ്ഞെടുത്ത ഒരു വിദ്യാർത്ഥിക്ക് ആദ്യ അഡ്മിഷൻ കൊടുത്തു കൊണ്ടാണ് സെൻറർ ഉദ്ഘാടനം ചെയ്തത്.ന്യു ഇന്ത്യ ചർച്ച് ഓഫ് ഗോഡിന്റെ യുവജന സംഘടനയായ  വൈ പി സി യെ സ്പോൺസർ ചെയ്ത ചെക്ക് Rev.ബിജു തമ്പി കേരള സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ ഷിബു മാത്യു, വൈസ് പ്രസിഡന്റ്പാസ്റ്റർ  ലിജോ ജോസഫ്  എന്നിവരുടെ സാന്നിധ്യത്തിൽ വേദിക്  ഐഎഎസ് അക്കാദമിക്ക്  കൈമാറി ദൈവമക്കൾക്ക് ഭരണത്തിലേക്കും തന്ത്രപ്രധാനമായ ഉന്നത നിലവാരത്തിലേക്കും  ഉയരുവാൻ ഇതൊരു സുവർണാവസരം ആണെന്ന് സെന്റർ ഡയറക്ടർ  Pr.മനോജ് കുര്യൻ പറഞ്ഞു. Pr. റോബിൻ ജൂലിയസ് അസോസിയേറ്റ്  ഡയറക്ടർ ആയി സേവനം അനുഷ്ടി ക്കുന്നു

Leave A Reply

Your email address will not be published.