Ultimate magazine theme for WordPress.

ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ കേരളാ സ്റ്റേറ്റ് സണ്ടേസ്കൂൾ ഹൈറേഞ്ച് മേഖലാ സമ്മേളനം നടന്നു

സ്റ്റേറ്റ് പ്രസിഡൻ്റ് പാസ്റ്റർ ജെ ജോസഫ് സമ്മേളനം ഉദ്ഘാടനം ചെയ്തു

കുമളി :വിവിധ മേഖലകളിൽ നടന്നുവരുന്ന മേഖലാ സമ്മേളനങ്ങളുടെ ഭാഗമായാണ് ഹൈറേഞ്ച് മേഖലാ സമ്മേളനം നടന്നത്. മേഖലയിലെ 2022-23 വർഷത്തെ മേഖലാ സണ്ടേസ്കൂൾ പ്രവർത്തനങ്ങളുടെ ആരംഭം കൂടിയാണ് ഈ സമ്മേളനം വിളിച്ചോതുന്നത്. സ്റ്റേറ്റ് പ്രസിഡൻ്റ് പാസ്റ്റർ ജെ.ജോസഫ് സമ്മേളനം ഉദ്ഘാടം ചെയ്തു.കുമളി ബെഥേൽചർച്ച് ഓഫ് ഗോഡ് ഓഡിറ്റോറിയത്തിൽ ചേർന്ന യോഗത്തിൽ മേഖലാ കോഡിനേറ്റർ പാ: ജെൻസൺ ജോയി അധ്യക്ഷത വഹിച്ചു.പാസ്റ്റർമാരായ സാലു സി വർഗ്ഗീസ് (സ്റ്റേറ്റ് സെക്രട്ടറി), പി.വി മാത്യു, റെജിമോൻ റ്റി എൻ ആർ സെനു എന്നിവർ സംസാരിച്ചു. സഹോദരന്മാരായ. ജോ തോമസ് അജിമോൻ വർഗ്ഗീസ് തുടങ്ങിയവർ നേതൃത്യം നൽകി യോഗത്തിൽ ഈ വർഷം SSLC+2 പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു

Leave A Reply

Your email address will not be published.