Ultimate magazine theme for WordPress.

ക്രൈസ്തവർ രാജ്യത്തു സുരക്ഷിതരല്ല : നൈജീരിയന്‍ കർദ്ദിനാൾ ജോൺ ഒനായേക്കൻ

അബൂജ: പൗരന്‍മാര്‍ കൊല്ലപ്പെടുകയാണെന്നും സുരക്ഷാസേന എവിടെയാണെന്ന് അറിയില്ലായെന്നും സ്ഥിതിഗതികൾ കൈവിട്ടു പോകുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നതെന്നുമുള്ള വെളിപ്പെടുത്തലുമായി അബൂജയിലെ ആർച്ച് ബിഷപ്പ് എമിരിറ്റസ് കർദ്ദിനാൾ ജോൺ ഒനായേക്കൻ.
ആഫ്രിക്കയിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യത്ത് അഭൂതപൂർവമായ അരക്ഷിതാവസ്ഥയാണ്. നിരപരാധികളെ കൊന്നൊടുക്കുന്ന കുറ്റവാളികൾ നടത്തുന്ന അക്രമങ്ങളുടെ ഇരകളാണ് ക്രിസ്ത്യാനികളും മുസ്ലീങ്ങളും. കുറ്റവാളികൾ നിരപരാധികളെ കൊന്നൊടുക്കുകയാണ്. ഒരു പുരോഹിതൻ കൊല്ലപ്പെടുമ്പോൾ ലോകം മുഴുവൻ കേൾക്കുന്നു. സംസ്ഥാനത്തിന്റെ നടുവിൽ എവിടെയെങ്കിലും 50 ഗ്രാമീണർ കൊല്ലപ്പെടുമ്പോൾ ആരും കേൾക്കുന്നില്ല. ആർക്കെങ്കിലും അക്രമങ്ങളില്‍ അജണ്ടയുണ്ടെങ്കിൽ, ക്രിസ്ത്യാനി ഉറച്ച ക്രിസ്ത്യാനിയായി തുടരുകയും എങ്ങനെ വിശ്വസ്തനായിരിക്കണമെന്ന് പ്രഘോഷിക്കുകയും വേണം. നമ്മളെത്തന്നെ കൊല്ലാൻ അനുവദിക്കണമെന്ന് നമ്മുടെ വിശ്വാസം പറയുന്നില്ല. സ്വയം പ്രതിരോധിക്കാൻ നമ്മുക്ക് എല്ലാ അവകാശവുമുണ്ട്.

Leave A Reply

Your email address will not be published.