Ultimate magazine theme for WordPress.

ഇന്തോനേഷ്യയിലെ ക്രിസ്ത്യൻ യൂട്യൂബർക്ക് 10 വർഷം തടവ് ശിക്ഷ

ഇന്തോനേഷ്യയിലെ ക്രിസ്ത്യൻ യൂട്യൂബർക്ക് 10 വർഷം തടവ് ശിക്ഷ

ഇന്തോനേഷ്യയിലുടനീളമുള്ള മുസ്ലീങ്ങളെ വ്രണപ്പെടുത്തിയെന്ന് ആരോപിക്കപ്പെടുന്ന ഒരു YouTube വീഡിയോയ്ക്ക് , ഏപ്രിൽ 6-ന് , ഒരു ഇന്തോനേഷ്യൻ ക്രിസ്ത്യൻ യൂട്യൂബർക്ക് 10 വർഷം തടവ് ശിക്ഷ ലഭിച്ചതായി ഇന്റർനാഷണൽ ക്രിസ്ത്യൻ കൺസേൺ (ഐസിസി) വെളിപ്പെടുത്തുന്നു. 2014ൽ ക്രിസ്തുമതം സ്വീകരിച്ച, 56 കാരനായ മുഹമ്മദ് കെയ്സ് മുൻപ് ഒരു മുസ്ലീം പുരോഹിതനായിരുന്നു.

ഒരു ക്രിസ്ത്യൻ ആയതിനുശേഷം തന്റെ മുൻ വിശ്വാസത്തെ വിമർശിക്കുന്ന വീഡിയോകൾ യൂട്യൂബിൽ അപ്‌ലോഡ് ചെയ്യാൻ തുടങ്ങി. പ്രവാചകൻ മുഹമ്മദ് നബിയെ അധിക്ഷേപിക്കുന്നു എന്ന് ആക്ഷേപമുള്ള ഒരു പ്രസംഗ വീഡിയോയെ തുടർന്ന് കഴിഞ്ഞ ഓഗസ്റ്റിൽ ബാലിയിൽ വെച്ച് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

ഏപ്രിൽ 6 ന്, സിയാമിസ് ഡിസ്ട്രിക്റ്റ് കോടതിയിലെ ജഡ്ജിമാർ 10 വർഷം തടവ് ശിക്ഷ തനിക്ക് വിധിച്ചു. ആയിരക്കണക്കിന് മുസ്ലിങ്ങൾ കെയ്‌സിന്റെ കടുത്ത ശിക്ഷയെ പിന്തുണച്ചു. തടങ്കലിൽ താൻ ആയിരിക്കുമ്പോൾ മനുഷ്യത്വരഹിതമായ ഇടപെടലുകളാണ് തനിക്ക് നേരിടേണ്ടിവന്നത്. അഴിമതിക്കേസുമായി ബന്ധപ്പെട്ട് അതേ ജയിലിൽ തടവിലാക്കപ്പെട്ട നെപ്പോളിയൻ ബോണപാർട്ട് എന്ന പോലീസ് ഉദ്യോഗസ്ഥൻ അദ്ദേഹത്തെ മർദിക്കുകയും പീഡിപ്പിക്കുകയും ചെയ്തു. ബോണപാർട്ട് തന്റെ വിസർജ്ജനം കഴിക്കാൻ കെയ്സിനെ നിർബന്ധിക്കുക പതിവായിരുന്നു. ഇയാളുടെ പീഡനം പൊതുജനങ്ങൾക്ക് മുന്നിൽ വെളിപ്പെട്ടതിനെ തുടർന്ന്, ഈ സംഭവത്തിൽ പോലീസ് അഞ്ച് പേരെക്കൂടി പ്രതികളാക്കി.

ശിക്ഷ കഠിനമാണെന്നും ശിക്ഷയ്‌ക്കെതിരെ തന്റെ കക്ഷി അപ്പീൽ നൽകുമെന്നും കെയ്‌സിന്റെ അഭിഭാഷകൻ മാർട്ടിൻ ലൂക്കാസ് പറഞ്ഞു.

Leave A Reply

Your email address will not be published.