Ultimate magazine theme for WordPress.

രാജ്യത്തിന് അടിയന്തിര സഹായവുമായി ക്രിസ്ത്യൻ സംഘടന

കൊളംബോ: ശ്രീലങ്കയ്ക്കു സഹായഹസ്തവുമായി പൊന്തിഫിക്കൽ സംഘടനയായ \’എയിഡ് ടു ദി ചര്‍ച്ച് ഇന്‍ നീഡ്\’. 4,65,000-ത്തിലേറെ യൂറോയുടെ അടിയന്തിര സഹായമാണ് സംഘടന നല്കുക. നിലവില്‍ ശ്രീലങ്കയിലെ വിവിധ രൂപതകളും സന്യാസിനി സമൂഹങ്ങളും സ്ഥാപനങ്ങളും കനത്ത പ്രതിസന്ധി നേരിടുന്നുണ്ട്. അടിയന്തരാവസ്ഥ പ്രാദേശിക സഭയെ സാരമായി ബാധിക്കുന്നുവെന്ന് കാൻറി രൂപതയുടെ അധ്യക്ഷന്‍ വാലെൻസ് മെൻഡിസ് പറഞ്ഞു. ഇന്ധനം, ഗ്യാസ്, പാൽ പൊടി, പഞ്ചസാര, അരി, മരുന്നുകൾ എന്നിവ വാങ്ങാൻ ആളുകളുടെ നീണ്ട ക്യൂവാണ്. നിരവധി ആളുകൾക്ക് ജോലി നഷ്ടപ്പെട്ടു, വില വലിയതോതില്‍ ഉയർന്നു. ശ്രീലങ്കൻ സെൻട്രൽ ബാങ്കിന്റെ കണക്കനുസരിച്ച്, വരും മാസങ്ങളിൽ പണപ്പെരുപ്പം 70% ആയി ഉയരുമെന്നാണ് സൂചന. ഞായറാഴ്ച ത്രികാല പ്രാർത്ഥനയ്ക്കിടെ, ഫ്രാൻസിസ് മാർപാപ്പ ശ്രീലങ്കയിലെ ജനങ്ങളോടുള്ള അടുപ്പം ആവര്‍ത്തിച്ച് പ്രകടിപ്പിച്ചിരിന്നു.1948-ല്‍ സ്വതന്ത്രമായതിത് ശേഷമുള്ള ഏറ്റവും രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് ശ്രീലങ്ക കടന്നുപോകുന്നത്. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ തകര്‍ന്നു തരിപ്പണമായെന്ന് പ്രധാനമന്ത്രിയായിരുന്ന റനില്‍ വിക്രമസിംഗെ തന്നെയാണ് പ്രഖ്യാപിച്ചത്.

Leave A Reply

Your email address will not be published.