Ultimate magazine theme for WordPress.

ശിശുദിനസ്റ്റാമ്പ് -2022 ചിത്രരചനകൾ ക്ഷണിച്ചു

തിരുവനന്തപുരം : സംസ്ഥാന ശിശുക്ഷേമ സമിതി നവംബർ 14 ശിശുദിനത്തിന് പുറത്തിറക്കുന്ന ശിശുദിനസ്റ്റാമ്പ് -2022 ലേക്കു ചിത്രരചനകൾ ക്ഷണിച്ചു. ‘കൈകോർക്കാം ലഹരിക്കെതിരെ’ എന്ന ആശയത്തെ ആസ്പദമാക്കി നാലു മുതൽ പ്ലസ്ടു വരെ ക്ലാസ്സുകളിൽ (9 മുതൽ 17 വയസ്സുവരെ) പഠിക്കുന്ന വിദ്യാർഥികൾക്ക് ചിത്രരചന മത്സരത്തിൽ പങ്കെടുക്കാം. ചിത്രങ്ങൾക്ക് ജലഛായം, പോസ്റ്റർ കളർ, ക്രയോൺസ്, ഓയിൽ പെയിന്റ് ഇവയിൽ ഏതെങ്കിലും ഒന്ന് ഉപയോഗിക്കാവുന്നതാണ്. 15×12 സെന്റീമീറ്റർ അനുപാതത്തിലായിരിക്കണം ചിത്രരചന നടത്തേണ്ടത്. സ്റ്റാമ്പിന്റെ വലിപ്പമായ 5×4 സെന്റീമീറ്ററിലേക്ക് ചിത്രം ചെറുതാക്കേണ്ടതിനാൽ വിശദാംശങ്ങൾ സ്പഷ്ടമാകാത്തവിധമുള്ള പശ്ചാത്തലവും നിറങ്ങളും രചനാ സാമഗ്രികളും കൊണ്ട് ചിത്രരചന നിർവ്വഹിക്കുന്നതായിരിക്കും ഉചിതം.
തെരഞ്ഞെടുക്കപ്പെടുന്ന ചിത്രം വരയ്ക്കുന്ന വിദ്യാർഥിക്ക് പ്രശസ്തി ഫലകവും ക്യാഷ് അവാർഡും പഠിക്കുന്ന വിദ്യാലയത്തിന് റോളിംഗ് ട്രോഫിയും നൽകി ശിശുദിനസ്റ്റാമ്പ് പ്രകാശന ചടങ്ങിൽ വച്ച് ആദരിക്കും. ചിത്രം വരയ്ക്കുന്ന വിദ്യാർഥിയുടെ പേര്, ക്ലാസ്സ്, വയസ്സ്, സ്‌കൂളിന്റേയും വിദ്യാർഥിയുടെ വീടിന്റെയും ഫോൺ നമ്പരോടുകൂടിയ മേൽവിലാസം എന്നിവ ചിത്രത്തിന്റെ പിറകുവശത്ത് എഴുതി പ്രിൻസിപ്പാൾ/ ഹെഡ്മാസ്റ്റർ/ ഹെഡ്മിസ്ട്രസ്സ് മുദ്ര പതിപ്പിച്ച് സാക്ഷ്യപ്പെടുത്തിയിരിക്കണം.
ചിത്രരചനകൾ ജനറൽ സെക്രട്ടറി, കേരള സംസ്ഥാന ശിശുക്ഷേമ സമിതി, തൈക്കാട്, തിരുവനന്തപുരം-14 എന്ന വിലാസത്തിൽ തപാൽ മാർഗ്ഗമാ നേരിട്ടോ ഒക്ടോബർ 31 വരെ സമർപ്പിക്കാം. കവറിനു പുറത്ത് ‘കൈകോർക്കാം ലഹരിക്കെതിരെ’ എന്ന് എഴുതണം.

1 Comment
  1. e-commerce says

    Wow, fantastic weblog format! How long have you ever been running a blog for?
    you make running a blog glance easy. The full glance of your site is wonderful, let alone the content!
    You can see similar here sklep

Leave A Reply

Your email address will not be published.