Ultimate magazine theme for WordPress.

ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ (സിബിസിഐ) ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി

ന്യൂഡല്‍ഹി: കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ (സിബിസിഐ)യുടെ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറിയായി ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ വീണ്ടും നിയമിതനായി. ബാംഗ്ലൂര്‍ സെന്റ് ജോണ്‍സ് മെഡിക്കല്‍ കോളജ് ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന സിബിസിഐയുടെ 142-ാമത് സ്റ്റാന്‍ഡിംഗ് കമ്മറ്റിയാണ് ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറിയായി സെബാസ്റ്റ്യനെ വീണ്ടും നിയമിച്ചത്. 2025 ഒക്‌ടോബര്‍ 14 വരെയാണ് കാലാവധി. കോതമംഗലം രൂപത ബിഷപ് മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍ ലെയ്റ്റി കൗണ്‍സിലിന്റെ ചെയര്‍മാനും മാവേലിക്കര രൂപത ബിഷപ് ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ്, വാരാണസി രൂപത ബിഷപ് റൈറ്റ് റവ. യൂജിന്‍ ജോസഫ് എന്നിവര്‍ അംഗങ്ങളുമാണ്. ഇന്‍ഡ്യന്‍ ഫാര്‍മേഴ്‌സ് മൂവ്‌മെന്റ് (ഇന്‍ഫാം) ദേശീയ സെക്രട്ടറി ജനറലും, സ്വതന്ത്ര കര്‍ഷക പ്രസ്ഥാനങ്ങളുടെ ദേശീയ ഐക്യവേദിയായ രാഷ്ട്രീയ കിസാന്‍ മഹാസംഘിന്റെ സൗത്ത് ഇന്ത്യ കണ്‍വീനറും, കേരള കാത്തലിക് എഞ്ചിനിയറിംഗ് കോളജ് മാനേജ്‌മെന്റ്‌സ് അസോസിയേഷന്റെ എക്‌സിക്യൂട്ടീവ് സെക്രട്ടറിയുമാണ് വി.സി.സെബാസ്റ്റ്യന്‍. ഇന്ത്യന്‍ ക്രിസ്ത്യന്‍ കമ്യൂണിറ്റി നാഷണല്‍ കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി, ലെയ്റ്റി വോയ്‌സ് ചീഫ് എഡിറ്റര്‍, വിവിധ സ്ഥാപനങ്ങളുടെയും സാമൂഹ്യ സന്നദ്ധസംഘടനകളുടെയും ഡയറക്ടര്‍ ബോര്‍ഡംഗം, മാനേജ്‌മെന്റ് കണ്‍സള്‍ട്ടന്റ് എന്നീ നിലകളിലും പ്രവര്‍ത്തിക്കുന്നു.

Leave A Reply

Your email address will not be published.