വധുവും കൂട്ടരും ഹെലികോപ്റ്ററിൽ കല്യാണത്തിന്

കല്യാണ ദിവസം വയനാട്ടിലുള്ള വരന്‍റെ അടുക്കലേക്കെത്താൻ ഇടുക്കിയിൽ നിന്നും വധു യാത്ര തിരിച്ചത് ആകാശ മാർഗം.

0 1,306

വയനാട്:.വണ്ടൻമേട് ആമയാർ ആക്കാട്ടമുണ്ടയിൽ ബേബിച്ചന്‍റെ മകൾ മരിയയുടെയും വയനാട് പുൽപ്പള്ളി സ്വദേശി വൈശാഖ് ടോമിയുടെയും വിവാഹമാണ് കൗതുകം നിറച്ചത്. വയനാട്ടിൽ നടക്കുന്ന കല്യാണത്തിനായി വധുവും കൂട്ടരും രാവിലെ യാത്ര തിരിച്ചത് ഹെലികോപ്‌റ്ററിൽ. കല്യാണം കഴിഞ്ഞ് ഇതേ ഹെലികോപ്റ്ററിൽ വധുവും വരനും വൈകിട്ടോടെ വണ്ടൻമേട്ടിലെത്തും.

വരന്‍റെ സ്ഥലമായ വയനാട്ടിലേക്ക് റോഡ് മാർഗമുള്ള യാത്ര ഒഴിവാക്കാനാണ് ബേബിച്ചൻ ഹെലികോപ്റ്റർ ബുക്ക് ചെയ്‌ത്. തിങ്കളാഴ്ച്ച രാവിലെ ആമയാറിൽ ഹെലികോപ്റ്റർ വട്ടമിട്ടു പറന്നതോടെ നാട്ടുകാർക്ക് കൗതുകമായി. എന്താണ് സംഭവം എന്നറിയാൻ ആളും കൂടി. പിന്നീടാണ് വയനാട്ടിലേക്ക് വധുവുമായി പറക്കാനാണ് ഹെലികോപ്റ്റർ എത്തിയതെന്ന് അറിഞ്ഞത്.

ആമയാർ എംഇഎസ് സ്കൂൾ ഗ്രൗണ്ടിലാണ് ഹെലികോപ്റ്റർ പറന്നിറങ്ങിയത്. വണ്ടൻമേട്ടിൽ നിന്ന് ഒന്നേകാൽ മണിക്കൂർ കൊണ്ട് വയനാട്ടിലെ വിവാഹ സ്ഥലത്ത് എത്താം. ചിലവ് അൽപം കൂടിയാലും ചുരുങ്ങിയ സമയം കൊണ്ട് യാത്ര പൂർത്തീകരിക്കാൻ സാധിക്കുമെന്നതിനാലാണ് യാത്ര ഹെലികോപ്റ്ററിലാക്കിയതെന്നും വധുവിന്‍റെ വീട്ടുകാർ പറയുന്നു.

Leave A Reply

Your email address will not be published.