Ultimate magazine theme for WordPress.

ഇന്ത്യൻ വംശജ Dr.ഭവ്യ ലാൽ നാസ ആക്ടിങ് ചീഫ് ഓഫ് സ്റ്റാഫ്

വാഷിങ്‌ടൺ : ഇന്ത്യൻ വംശജ ഭവ്യ ലാലിനെ അമേരിക്കൻ ബഹിരാകാശ ഏജൻസി നാസയുടെ ആക്ടിങ് ചീഫ് ഓഫ് സ്റ്റാഫ് ആയി നിയമിച്ചു. ബഹിരാകാശ സാങ്കേതികവിദ്യയിൽ വലിയ പ്രവർത്തന പരിചയമുള്ള ഭവ്യ 2005 മുതൽ 2020 വരെ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഡിഫൻസ് അനാലിസിസ് സയൻസ് ആൻഡ് ടെക്നോളജി പോളിസി ഇൻസ്റ്റിറ്റ്യൂട്ടിലെ (എസ്ടിപിഐ) റിസർച്ച് സ്റ്റാഫായിരുന്നു. വൈറ്റ് ഹൗസ് ഓഫീസ് ഓഫ് സയൻസ് ആൻഡ് ടെക്നോളജി പോളിസി, നാഷണൽ സ്‌പേസ് കൗൺസിൽ എന്നിവയുടെ നയരൂപീകരണത്തിന്റെ ഭാഗവുമായി. നാസയിലും പ്രതിരോധ വിഭാഗം രഹസ്യാന്വേഷണ വിഭാഗത്തിലും പ്രവർത്തിച്ചിട്ടുണ്ട്‌. നാഷണൽ അക്കാദമി ഓഫ് സയൻസിന്റെ ഉയർന്ന അഞ്ച് സമിതികളിലുണ്ടായിരുന്ന ഭവ്യ ചിലതിന്റെ നായികയായിരുന്നു. ഭരണമാറ്റ അവലോകനത്തിന്‌ രൂപീകരിച്ച നാസ സംഘത്തിലുണ്ടായിരുന്നു . ശാസ്‌ത്രത്തിൽ ബിരുദവും മാസച്ചുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ(എംഐടി) നിന്ന്‌ ന്യൂക്ലിയർ എൻജിനിയറിങ്ങിലും ടെക്നോളജി ആൻഡ് പോളിസിയിലും ബിരുദാനന്തര ബിരുദവും നേടി. ജോർജ് വാഷിങ്ടൻ സർവകലാശാലയിൽനിന്ന് പബ്ലിക് പോളിസി ആൻഡ് പബ്ലിക് അഡ്മിനിസ്ട്രേഷനിൽ ഡോക്‌ടറേറ്റും സ്വന്തമാക്കി.

Leave A Reply

Your email address will not be published.