Ultimate magazine theme for WordPress.

അനിൽ കൊടിത്തോട്ടത്തിനെതിരെ മതമൗലിക ശക്തികളുടെ ആക്രമണശ്രമം

അടൂർ: ക്രൈസ്തവപ്രഭാഷകനും പ്രമുഖ സംവാദകനുമായ അനിൽ കൊടിത്തോട്ടത്തെ ആക്രമിക്കാൻ നടത്തിയ ഗൂഢശ്രമങ്ങൾ തന്റെ ചില സ്നേഹിതന്മാരുടെ സമയോചിതമായ ഇടപെടൽ മൂലം വിഫലമായി. മെയ് 25 ബുധനാഴ്ച മാവേലിക്കര ബിഷപ്പ് മൂർ കോളജിൽ നടന്ന ഒരു സെമിനാറിനുശേഷം ചർച്ച് ഓഫ് ഗോഡ് യുവജനപ്രസ്ഥാനത്തിൻ്റെ തുവയൂർ ക്യാമ്പിലേക്കുള്ള യാത്രാമധ്യേയാണ് അപായശ്രമം നടന്നത്. “അടൂരിലേക്കുള്ള യാത്രയിൽ കറ്റാനം മുതൽ ഒരു കാർ അസ്വഭാവികമായി ചെയ്സ് ചെയ്യുന്നത് ശ്രദ്ധയിൽപെട്ടു. അത് ഒഴിവാക്കി വഴിമാറി സഞ്ചരിച്ച് യോഗസ്ഥലത്തിന് അടുത്തുള്ള സുഹൃത്തിൻ്റെ വീട്ടിലെത്തി തയ്യാറായി, തുടർന്ന് സുഹൃത്ത് വിനോദ് കുമാറും മകനും ബൈക്കിൽ പൈലറ്റ് വാഹനമായി മുൻപേ പോയി. പോക്കറ്റ് റോഡ് ഇറങ്ങി എൻ്റെ കാർ മെയിൻ റോഡിലേക്ക് കയറുമ്പോൾ അവിടെ കാത്തു കിടന്ന അക്രമികളുടെ വാഹനം ഒപ്പം കയറി വരികയായിരുന്നു. ജംഗ്ഷനിൽ നിന്നും അധികം അകലെ അല്ലായിരുന്നു ക്യാമ്പ് സെൻറർ എന്നതിനാൽ വേഗത്തിൽ അവിടെ എത്താനായി. പിന്നാലെ വന്ന വിനോദ് കുമാറിന് കാര്യങ്ങളിൽ പന്തികേട് തോന്നി. അദ്ദേഹം അക്രമികളുടെ വാഹനത്തെ പിന്തുടർന്ന് നടത്തിയ നിരീക്ഷണങ്ങളാണ് കാര്യത്തിൻ്റെ ഗൗരവം തിരിച്ചറിയാൻ കാരണമായത്.” ഈ അടുത്ത കാലത്ത് ഇസ്ലാം – ക്രൈസ്തവസംവാദങ്ങളിൽ ക്രൈസ്തവപക്ഷത്തിന് വ്യക്തമായ മേൽക്കോയ്മ ലഭിക്കുന്നതിലും ഇസ്ലാമിക ആരോപണങ്ങൾ പ്രതിരോധിക്കുന്നതിലും അനിൽ കൊടിത്തോട്ടം വഹിച്ച പങ്ക് അനിതരസാധാരണമായിരുന്നു. കത്തോലിക്കർ ഉൾപ്പെടെ പ്രധാന ക്രിസ്തീയ സഭകളൊക്കെ അവരുടെ അപ്പോളജെറ്റിക് സെമിനാറുകളിൽ പ്രധാന പങ്ക് വഹിക്കുന്നതിന് അദ്ദേഹത്തെയാണ് പലപ്പോഴും ക്ഷണിക്കുന്നത്. ആക്രമണ ശ്രമത്തിനു പിന്നിൽ മതമൗലികവാദ ശക്തികളാകാം എന്ന നിരീക്ഷണമാണ് പൊതുവേയുള്ളത്.
അനിൽ കൊടിത്തോട്ടത്തിനു നേരെയുള്ള ആക്രമണം ക്രിസ്തീയ സമൂഹത്തിനെതിരെയുള്ളതായി കാണുന്നു എന്ന് കാസാ പ്രസിഡൻറ് കെവിൻ പീറ്റർ അഭിപ്രായപ്പെട്ടു. അഡ്വ. ജസ്റ്റിൻ പള്ളിവാതുക്കലിൻ്റെ നേതൃത്വത്തിൽ സുഹൃദ് സംഘം അനിൽ കൊടിത്തോട്ടത്തിൻ്റെ വീട്ടിലെത്തി സ്ഥിതിഗതികൾ വിലയിരുത്തി. തുടർ നടപടികളിലേക്ക് യുണൈറ്റഡ് ക്രിസ്ത്യൻ ഫോറം കടക്കുന്നതായി ജസ്റ്റിൻ അറിയിച്ചു.

Leave A Reply

Your email address will not be published.