\’കത്തോലിക്ക സഭയ്‌ക്കെതിരായ ആക്രമണങ്ങൾ\’ വർദ്ധിക്കുന്നു; നിക്കരാഗ്വയെക്കുറിച്ചുള്ള യുഎൻ മനുഷ്യാവകാശ റിപ്പോർട്ട്
ജനീവ: നിക്കരാഗ്വയുടെ പ്രസിഡന്റ് ഡാനിയൽ ഒർട്ടേഗയുടെയും ഭാര്യ വൈസ് പ്രസിഡന്റ് റൊസാരിയോ മുറില്ലോയുടെ ഭരണത്തെ അപലപിച്ചുകൊണ്ട് യുഎൻ മനുഷ്യാവകാശ കൗൺസിൽ (UNHRC) സെപ്റ്റംബർ 13-ന് റിപ്പോർട്ട് പുറത്തിറക്കി.
മനുഷ്യാവകാശ സ്ഥിതി വഷളാകുന്നു. എന്നായിരുന്നു തലക്കെട്ട്.
നിക്കരാഗ്വൻ സർക്കാർ കത്തോലിക്കാ സഭയെ ആക്രമിക്കുകയും അടിച്ചമർത്തുകയും ചെയ്ത സമീപകാല സംഭവങ്ങളുടെ ഒരു സമാഹാരം റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 2007-ൽ അധികാരമേറ്റ ഒർട്ടെഗ, 2021 നവംബറിൽ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടതിനുശേഷം ക്രിസ്ത്യാനികളോട് കൂടുതൽ ശത്രുത പുലർത്തുകയും,ക്രൂരമായ അടിച്ചമർത്തൽ ഏൽക്കേണ്ടി വന്നതും റിപ്പോർട്ടിൽ പറയുന്നു.
ജനീവയിൽ നടന്ന യുഎൻഎച്ച്ആർസിയുടെ 51-ാം സെഷനുമുമ്പാണ് റിപ്പോർട്ട് അവതരിപ്പിച്ചത്.