Ultimate magazine theme for WordPress.

ഈ സ്ത്രീകൾ സുരക്ഷിതരോ?

ബ്ലസിൻ ജോൺ മലയിൽ

യുദ്ധകാലത്ത് സ്ത്രീകൾക്ക് നേരെ സൈനികർ നടത്തുന്ന ലൈംഗിക അതിക്രമങ്ങൾ എക്കാലത്തും ചർച്ചയാണ്. ബലാത്സംഗവും ലൈംഗിക അടിമത്തവും വേശ്യാവൃത്തിയും നിർബന്ധിത ഗർഭവും ഗർഭച്ഛിദ്രവും വന്ധ്യകരണവും വിവാഹവുമെല്ലാം പഴയ കാലം മുതൽ അതിൻ്റെ ഭാഗമായി നിർബാധം തുടരുന്നു.

കാമറൂണിൽ ഇപ്പോഴും വിഘടനവാദികളുടെയും സൈനികരുടെയും സാധാരണക്കാരുടെയും കൈകളിൽ സ്ത്രീകൾ അതിക്രമത്തിന് ഇരയാകുന്നു. എത്യോപ്യയിൽ ടിഗ്രേയൻ സ്ത്രീകളെ ബലാത്സംഗം ചെയ്യുന്നത് ആ വംശത്തെ നശിപ്പിക്കുന്നതിൻ്റെ ഭാഗമായാണ്.

സിറിയയിൽ മൂവായിരത്തോളം യാസീദി സ്ത്രീകളെയും കുട്ടികളെയും തീവ്രവാദികൾ കഴിഞ്ഞിടെ തട്ടിക്കൊണ്ടുപോയി.
ഇറാഖിലും മ്യാൻമറിലും ബലാത്സംഗത്തിൽ നിന്നും ലൈംഗിക അതിക്രമങ്ങളിൽ നിന്നും രക്ഷപ്പെടുന്നവർക്ക് മതിയായ വൈദ്യസഹായം ലഭിക്കുന്നില്ല.

ഇത്തരം അതിക്രമങ്ങളെക്കുറിച്ച് ജനത്തെ ബോധവത്കരിക്കുന്നതിനാണ് ഐക്യരാഷ്ട്ര സംഘടന ഇൻ്റർനാഷണൽ ഡേ ഫോർ ദ എലിമിനേഷൻ ഓഫ് സെക്സുവൽ വയലൻസ് ഇൻ കോൺഫ്ളിക്ട് എല്ലാ വർഷവും ജൂലൈ 19 ന് ആചരിക്കുന്നത്. ലൈംഗിക അതിക്രമം ഭീകരപ്രവർത്തനമായി അംഗീകരിച്ച ആദ്യ സംഭവത്തെ ഓർപ്പിക്കുന്നതാണ് ഈ ദിനം.

2019 ലാണ് ഐക്യരാഷ്ട്രസഭയുടെ രക്ഷാസമിതി സംഘർഷവുമായി ബന്ധപ്പെട്ട ലൈംഗിക അതിക്രമങ്ങൾ തടയുന്നതിനും പ്രതികരിക്കുന്നതിനുമുള്ള പ്രമേയം പാസാക്കിയത്. ഇനുസരിച്ച് നീതിപൂർവം തികഞ്ഞ ഉത്തരവാദിത്തത്തോടെ മെച്ചപ്പെട്ട പ്രതിരോധം ഉറപ്പാക്കുകയാണ് ലക്ഷ്യം.

ഈ ദിവസം ലോകമെമ്പാടും ലൈംഗിക അതിക്രമങ്ങൾക്ക് എതിരെ ബോധവത്കരണം നടത്തുകയും അതിജീവിച്ചവരോട് ഐക്യദാർഡ്യം പ്രഖ്യാപിക്കുകയും ഇരകളെയും അതിജീവിച്ചവരെയും സംരക്ഷിക്കുകയും അതിനുവേണ്ടി പോരാടുന്നവരെ ബഹുമാനിക്കുകയുമാണ് ചെയ്യുന്നത്.

Leave A Reply

Your email address will not be published.