Ultimate magazine theme for WordPress.

അനുജോർജ് IAS തമിഴ്നാട് മുഖ്യമന്ത്രിയുടെ സെക്രട്ടറി

 

മെയ് 8,2021

ചെന്നൈ:പാലക്കാട് പാടൂർ സ്വദേശിനി അനു ജോർജ് ഐ എ. എസ്. തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ്റെ സ്പെഷ്യൽസെക്രട്ടറിയായി.  ഇപ്പോൾ വ്യവസായകമ്മീഷണറും തമിഴ്‌നാട് സർക്കാരിൽ വ്യവസായ വാണിജ്യ ഡയറക്ടറുമായി സേവനം അനുഷ്ഠിച്ചുവരുകയായിരുന്നു മലയാളിയായ അനു ജോർജ് .   തിരുപ്പത്തൂർ, കടലൂർ ജില്ലകളിൽ അസിസ്റ്റന്റ് കളക്ടർ പദവിയടക്കം വിവിധ മേഖലകളിൽ സേവനം അനുഷ്ടിച്ചിട്ടുണ്ട്. നിലംബൂർ ഫാത്തിമമാതാ സ്കൂളിൽ സ്കൂൾ വിദ്യാഭ്യാസം,തിരുവനതപുരം വിമൻസ് കോളേജിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദം നേടിയ അനു, ജെഎൻയുവിൽ നിന്ന് സോഷ്യോളജിയിൽ ബിരുദാനന്തര ബിരുദവും എംഫില്ലും നേടി. 2002ൽ ഇന്ത്യൻ റവന്യൂ സർവീസ് ലഭിച്ച അനു 2003ൽ 25-ആം റാങ്കോടെ ഐഎഎസ് നേടി.ഇപ്പോഴത്തെ ആറന്മുള എം.ൽ.എ വീണാ ജോർജ് വിമൻസ് കോളേജിലെ സഹപാഠി.

അരിയാലൂർ കലക്ടറായിരിക്കെ അംഗനവാടി നിയമത്തിൽ കൈക്കൂലി വാങ്ങിയ രാഷ്ട്രീയ്ക്കാർക്കെതിരെ കർശന നടപടി സ്വീകരിച്ചു വാർത്തകളിൽ നിറഞ്ഞു. സത്യസന്ധതയും കാര്യക്ഷമതയുമുള്ള ഓഫിസറെന്ന പേരാണു മുഖ്യമന്ത്രിയുടെ സെക്രട്ടേറിയറ്റിലേക്കു തിരഞ്ഞെടുക്കാൻ വഴിയൊരുക്കിയത്. ഐടി ഉദ്യോഗസ്ഥനായ തോമസ് ജോസഫാണു ഭർത്താവ്

മുഖ്യമന്ത്രിയുടെ സെക്രട്ടറി എന്ന വലിയ ഉത്തരവാദിത്വമാണ് അനുവിനെ കാത്തിരിക്കുന്നത്. കോവിഡ് അടക്കമുള്ള മഹാമാരിക്കാലത്ത് മുഖ്യമന്ത്രിയുടെ സെക്രട്ടറി എന്ന പദവി കൂടുതൽ ഉത്തരവാദിത്വം നിറഞ്ഞതാണ്.

Leave A Reply

Your email address will not be published.