Ultimate magazine theme for WordPress.

ഇടക്കാല ഗവൺമെന്റ് സ്ഥാപിക്കണം; കാത്തലിക് ബിഷപ്‌സ് കോൺഫറൻസ്

കൊളംബോ : “നിലവിലെ ഭരണം മാറുന്നതോടെ, ജീവനും സ്വത്തിനും സംരക്ഷണം, ആവിഷ്‌കാര സ്വാതന്ത്ര്യം, സഞ്ചാരസ്വാതന്ത്ര്യം എന്നിവ ഉറപ്പാക്കാൻ ഒരു ഇടക്കാല ഗവൺമെന്റ് സ്ഥാപിക്കേണ്ടതുണ്ട്,” ശ്രീലങ്കയിലെ കാത്തലിക് ബിഷപ്‌സ് കോൺഫറൻസ് ഒരു പ്രസ്താവനയിൽ പറഞ്ഞു. അടിസ്ഥാന ആവശ്യങ്ങൾ ഉടനടി ലഭ്യമാക്കുക എന്നത് ഇടക്കാല ഗവൺമെന്റിന്റെ കടമകളിൽ പെട്ടതാണെന്നും , \”അവശ്യസാധനങ്ങളുടെ ലഭ്യതക്കുറവും കുതിച്ചുയരുന്ന വിലക്കയറ്റവും ജനങ്ങളെ വളരെയധികം ബുദ്ധിമുട്ടിക്കുന്നു\”. “രാഷ്ട്രീയ പക്ഷപാതിത്വവും ഇടപെടലും കൂടാതെ രാജ്യത്തിന് വേണ്ടിയുള്ള അവരുടെ സേവനം നിർവഹിക്കുന്നതിന് സത്യസന്ധരും കഴിവുള്ളവരും തത്വാധിഷ്ഠിതരുമായ സിവിലിയൻമാരെ ഗവൺമെന്റിന്റെ പ്രധാന ഉത്തരവാദിത്ത സ്ഥാനങ്ങളിൽ പ്രതിഷ്ഠിക്കണം പുരോഹിതന്മാർ പറഞ്ഞു. അഴിമതിക്കാരായ ഉദ്യോഗസ്ഥരുടെ സാമ്പത്തിക സ്വത്തുക്കൾ തിരിച്ചുപിടിക്കുന്നതുൾപ്പെടെയുള്ള അന്വേഷണം നടത്താനും നിയമനടപടികൾ സ്വീകരിക്കാനും മതനേതാക്കൾ എക്‌സിക്യൂട്ടീവ് വകുപ്പിനോടും ജുഡീഷ്യറിയോടും ആവശ്യപ്പെട്ടു. തിങ്കളാഴ്ച, കൊളംബോയിൽ സർക്കാർ അനുകൂല ഗ്രൂപ്പുകളുടെ അക്രമാസക്തമായ ആക്രമണങ്ങളെത്തുടർന്ന് പ്രധാനമന്ത്രി മഹിന്ദ രാജപക്‌സെ രാജി വയ്ക്കുകയും . കലാപത്തിൽ ഒമ്പത് പേർ കൊല്ലപ്പെടുകയും 200 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

Leave A Reply

Your email address will not be published.