Ultimate magazine theme for WordPress.

സഞ്ചാരികളുടെ മനസ്സില്‍ കൗതുകം ഉണർത്തുന്ന സുവിശേഷ സന്ദേശകൻ ; ഇവാ ഏബ്രഹാം പുത്തൻപുരയ്ക്കൽ

ലണ്ടന്‍ പട്ടണത്തിലെ ജനത്തിരക്കേറിയ വെസ്റ്റ് മിനിസ്റ്റർ പാലത്തിലൂടെ കടന്നു പോകുന്നവർ സ്ഥിരമായി കാണുന്ന, സുവിശേഷ സന്ദേശം അടങ്ങിയ ബോർഡും പിടിച്ചിരിക്കുന്ന മലയാളിയായ റാന്നി സ്വദേശിയായ ഇവാ. ഏബ്രഹാം പുത്തന്‍പുരയ്ക്കല്‍ സഞ്ചാരികളുടെ മനസ്സില്‍ കൗതുകം ഉണർത്തുന്ന കാഴ്ചയാണ്. പാലത്തില്‍ ഇരിപ്പു തുടങ്ങിയിട്ട് വർഷം അഞ്ചായി. ഞായർ ഒഴികെയുള്ള ദിവസങ്ങളില്‍ രാവിലെ 9 മുതല്‍ വൈകിട്ട് 6 വരെ അതുവഴി കടന്നു പോകുന്ന യാത്രക്കാർക്ക് ലഘുലേഖ വിതരണം ചെയ്തും ആവശ്യക്കാർക്ക് ബൈബിള്‍ കൊടുത്തും സുവിശേഷം പങ്കുവയ്ക്കുന്നു. പ്രായം 77 പിന്നിട്ടുവെങ്കിലും പ്രായത്തിന്‍റെ പരിമിതികള്‍ വകവയ്ക്കാതെ അദ്ദേഹം തന്റെ വേല തുടരുന്നു . 1993 ല്‍ 50-ാം വയസ്സിലാണ് ഏബ്രഹാം പുത്തന്‍പുരയ്ക്കല്‍ യേശുവിനു വേണ്ടി ഹൃദയം കൊടുത്തത്. നിരാശയുടെയും അശാന്തിയുടെയും തിരയില്‍പ്പെട്ട് ആടി ഉലഞ്ഞ് ലക്ഷ്യം തെറ്റിയ ജീവിതപടകില്‍ യേശു അമരക്കാരനായപ്പോള്‍ ശേഷിച്ച ജീവിതം കർത്തൃസേവയ്ക്കായി സമർപ്പിച്ചു.
കാല്‍ നൂറ്റാണ്ടായി സുവിശേഷീകരണവും ആതുര സേവനവുമായി മുന്നേറുന്ന ഇവാ.ഏബ്രഹാം, ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളായി നൂറുകണക്കിനു ബൈബിളുകള്‍ സൗജന്യമായി വിതരണം ചെയ്തു.

ലണ്ടന്‍ പാർലിമെൻ്റ് സമുച്ചയവും എലിസബത്ത് രാജ്ഞിയുടെ കൊട്ടാരവും സ്ഥിതി ചെയ്യുന്ന രാജ്യത്തിന്‍റെ സിരാകേന്ദ്രം സന്ദർശിക്കാന്‍ പതിനായിരങ്ങളാണ് ഓരോ ദിവസവും ഇതുവഴി കടന്നു പോകുന്നത്.

Leave A Reply

Your email address will not be published.