Ultimate magazine theme for WordPress.

അൽജസീറ മാധ്യമ പ്രവർത്തക വെസ്റ്റ് ബാങ്കിൽ കൊല്ലപ്പെട്ടു

ഖത്തർ : അൽജസീറ മാധ്യമ പ്രവർത്തക വെസ്റ്റ് ബാങ്കിൽ കൊല്ലപ്പെട്ടു. ഷിറിൻ അബൂ ആഖില (51) യാണ് കൊല്ലപ്പെട്ടത്. ജെനിൻ നഗരത്തിലെ ഇസ്രായേൽ അതിക്രമം റിപ്പോർട്ട് ചെയ്യുന്നതിനിടെ സൈന്യം കൊലപ്പെടുത്തുകയായിരുന്നു.
അൽ ജസീറയുടെ മറ്റൊരു മാധ്യമപ്രവർത്തകനായ അലി സമൗദിക്കും വെടിയേറ്റെന്നും ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും പലസ്തീൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. സമൗദിയുടെ നില തൃപ്തികരമാണെന്നാണ് റിപ്പോർട്ടുകൾ. യുദ്ധമേഖലയിൽ റിപ്പോർട്ട് ചെയ്യുമ്പോൾ ജേർണലിസ്റ്റുകൾ ധരിക്കുന്ന പ്രസ് വെസ്റ്റ് ഷിറിൻ അബൂ ധരിച്ചിരുന്നെന്ന് അൽജസീറ റിപ്പോർട്ട് ചെയ്യുന്നു. വെടിയേറ്റ ഉടനെ ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചതായി പലസ്തീൻ ആരോഗ്യമന്ത്രാലയം അറിയിച്ചു.

Leave A Reply

Your email address will not be published.