Ultimate magazine theme for WordPress.

ജനുവരി ഒന്നുമുതൽ ലാൻഡ്ലെനിൽനിന്ന് മൊബൈലി ലേക്ക് വിളിക്കാൻ പൂജ്യം ചേർക്കണം

 

ന്യൂഡൽഹി : രാജ്യത്തെ ലാൻഡ് ലൈനുകളിൽനിന്ന് മൊബൈൽ ഫോണുകളിലേക്ക് വിളിക്കാൻ 10 അക്ക നമ്പറിനുമുന്നിൽ പൂജ്യംചേർക്കുന്ന രീതി ജനുവരി ഒന്നുമുതൽ പ്രാബല്യത്തിൽ വരും . ഇതിനുള്ള ട്രായിയുടെ ശുപാർശ ടെലികോം മന്ത്രാലയം അംഗീകരിച്ചു . ജനുവരി ഒന്നുമുതൽ സംവിധാനം നടപ്പാക്കാനുള്ള സജ്ജീകരണമൊരുക്കാൻ വിവിധ ടെലികോം കമ്പനികളോട് മന്ത്രാലയം ആവശ്യപ്പെട്ടു .

വർധിക്കുന്ന ആവശ്യങ്ങൾക്കനുസരിച്ച് ലാൻഡ് ലൈനുകൾക്കും മൊബൈൽ ഫോണുകൾക്കും ആവശ്യത്തിന് നമ്പറുകൾ നൽകാൻ കൂടുതൽ സൗകര്യം ലഭിക്കുന്നതിനാണ് ഈ രീതി നടപ്പാക്കുന്നത് . മേയ് 29 നാണ് ഇതിനുള്ള ശുപാർശ ട്രായ് സമർപ്പിച്ചത് . പദ്ധതി നടപ്പാക്കുന്നതോടെ 254.4 കോടി പുതിയ പത്തക്കനമ്പറുകൾകൂടി സൃഷ്ടിക്കാൻ ടെലികോം കമ്പനികൾക്ക് കഴിയും

Leave A Reply

Your email address will not be published.