Ultimate magazine theme for WordPress.

നമ്മെ ദൈവം അറിയട്ടെ !

ജസ്റ്റിൻ കായംകുളം

പട്ടണ വാതിൽക്കൽ ഇരുന്ന ലോത്തിന്റെ അരികിലും ദൈവ ദൂതന്മാർ വന്നു. അവന് കൊടുത്ത ദൂത് മുന്നറിയിപ്പിന്റെതായിരുന്നു.
എന്നാൽ സ്വന്തം കൂടാര വാതിലിൽ ഇരുന്ന അബ്രഹാമിന്റെ അരികിലും ദൂതന്മാർ വന്നു. അവർ കൊടുത്ത ദൂത് ദൈവപ്രവർത്തിയുടെ നിയോഗത്തിന്റെതായിരുന്നു.

ദൈവത്തെ അനുസരിച്ചവന്റെ തലമുറ ആകാശത്തെ നക്ഷത്രങ്ങളെപ്പോലെയും, കടൽക്കരയിലെ മണൽത്തരികളെപ്പോലെയും ആയപ്പോൾ സ്വയത്തിൽ ആശ്രയിച്ചു നന്മകൾ തേടിപ്പോയ കപട ആത്മീയന്റെ തലമുറ ശപിക്കപ്പെട്ടു.

പട്ടണ വാതിൽക്കൽ, അങ്ങാടി വന്ദനവും, മുഖ്യാസനവും ലഭിച്ചവന്റെ വീട്ടിൽ ദൂതൻമാർ വന്നപ്പോൾ, അസന്മാർഗികളായ ആ നാട്ടുകാർ അവരെ അപമാനിച്ചു.
എന്നാൽ കൂടാര വാതിൽക്കൽ ആരും കാണാതെ കരഞ്ഞ, പ്രാർത്ഥിച്ച അബ്രഹാമിന്റെ വീട്ടിൽ ദൂതന്മാർ വന്നപ്പോൾ അവിടെ ജയത്തിന്റെയും ഉല്ലാസത്തിന്റെയും ഘോഷം ഉയർന്നു.

ദൈവം തിരഞ്ഞെടുത്തവനെ ദൈവം അനുഗ്രഹിച്ചു ബഹുജതികൾക്ക് പിതാവാക്കി തീർത്തപ്പോൾ, അവനെ കണ്ട് കൊണ്ട് ഇറങ്ങിയവൻ ശപിക്കപ്പെട്ട തലമുറയുടെ പിതാവായി തീർന്നു.

ആരെയും കാണിക്കാൻ നമ്മൾ ഒന്നും ചെയ്ത് നേടിയെടുക്കാൻ ശ്രമിക്കരുത്.ആരും കണ്ടില്ലെങ്കിലും അഗ്നിജ്വാലക്കൊത്ത കണ്ണുള്ള ഒരുവന്റെ കാഴ്ചയ്ക്കകത്താണ് നാമെന്നുള്ള ബോധ്യം ഉണ്ടായിരിക്കട്ടെ.
അധികാരവും, പണവും,ആളുകളുടെ അംഗീകാരവും ആയപ്പോൾ ആ തോന്നൽ അഹങ്കാരത്തിലേക്ക് നയിച്ച ലോത്തിന് പറ്റിയത് പോലെ നാശം വരാതിരിക്കാൻ നമുക്ക് ശ്രദ്ധിക്കാം…

നമ്മെ ദൈവം അറിഞ്ഞാൽ അബ്രഹാമിനെപ്പോലെ അനുഗ്രഹത്തിലേക്ക് അവൻ കൊണ്ടെത്തിക്കും.

Leave A Reply

Your email address will not be published.