Ultimate magazine theme for WordPress.

ആക്രമണം ഒഴിവാക്കാൻ ദേവാലയത്തിൽ ഒളിച്ച് ബർമീസ് സൈനിക സംഘം

നയ്പിഡോ : മ്യാൻമറിലെ തെക്കൻ സംസ്ഥാനമായ ഷാനിൽ സ്ഥിതി ചെയ്യുന്ന മോബൈ ഗ്രാമത്തിലെ ഹോളി മദർ ഓഫ് ഗോഡ് കത്തീഡ്രൽ സൈന്യത്തിന്റെ ലൈറ്റ് ഡിവിഷൻ 66 ഏറ്റെടുത്തു. ജൂലൈ 18 ന് പുലർച്ചെ 2 മണിയോടെ സൈന്യം പട്ടണത്തിൽ എത്തി. പള്ളിക്കകത്തെ കുട്ടികളെയും കന്യാസ്ത്രീകളെയും വൈദികരെയും 50 സൈനികർ അടുത്ത ദിവസം രാവിലെ 8 മണി വരെ തടഞ്ഞുവച്ചു. സൈനിക ഭരണകൂടത്തിനെതിരെ പോരാടുന്ന മോബി പീപ്പിൾസ് ഡിഫൻസ് ഫോഴ്സിനു ബർമീസ് സൈനികർ പള്ളിക്കുള്ളിൽ വിശ്രമിക്കുന്നതിനാൽ വെടിവയ്ക്കാൻ കഴിയാതെവരികയും തുടർന്ന് അവർ സമീപപ്രദേശത്തേക്ക് ബോംബെറിയുകയും ചെയ്തു. ആക്രമണത്തിൽ ഒരാൾക്ക് പരിക്കേൽക്കുകയും ഒരു വീടിന് തീയിടുകയും ചെയ്തു. മിലിട്ടറി ജുണ്ടയുടെ റെയ്ഡുകളിൽ പള്ളികൾ സംരക്ഷിക്കണമെന്ന് ബിഷപ്പ് മുമ്പ് ആവശ്യപ്പെട്ടിരുന്നു. മ്യാൻമർ നിരന്തരമായ അക്രമ ഭീഷണിയിലാണ്. യുഎന്നിന്റെ കണക്കുകൾ പ്രകാരം, അട്ടിമറിക്ക് ശേഷം ഏകദേശം 760,000 ആളുകൾ സംഘർഷവും അരക്ഷിതാവസ്ഥയും മൂലം കുടിയിറക്കപ്പെട്ടു.

Leave A Reply

Your email address will not be published.