Ultimate magazine theme for WordPress.

ദളിത് കുടുംബത്തിലെ 2 വയസുകാരൻ ക്ഷേത്രത്തിൽ പ്രവേശിച്ചതിന് 25000 രൂപ പിഴ

ബെംഗളൂരു : ദളിത് കുടുംബത്തിലെ 2 വയസുകാരൻ ക്ഷേത്രത്തിൽ പ്രവേശിച്ചതിന് 25000 രൂപ പിഴ ഈടാക്കിയ കേസിൽ പൂജാരിയും മറ്റ് 5 പേരും അറസ്റ്റിൽ. കൊപ്പാൾ മിയാപുര ആഞ്ജനേയ സ്വാമി ക്ഷേത്രത്തിൽ ഈ മാസം 4 നാണ് സംഭവം നടന്നത്.
ദളിതരെ അകത്തേക്ക് കയറ്റാറില്ലാത്ത ഈ ക്ഷേത്രത്തിൽ പുറത്തു നിന്ന് കുടുംബത്തോടൊപ്പം തൊഴുന്നതിനിടെ കുട്ടി അകത്തേക്ക് പ്രവേശിക്കുകയായിരുന്നു.ശുദ്ധി കലശം ചെയ്യുന്നതിലേക്കായി 25000 രൂപ പിഴ ഈടാക്കുകയായിരുന്നു പൂജാരി.സംഭവം നടന്ന് കുറേ ദിവസമായിട്ടും പോലീസിൽ പരാതി നൽകാൻ പിതാവ് ചന്ദ്രശേഖറിന് ഭയമായിരുന്നു.ദളിത് സംഘടനകളുടെ ഇടപെടലുകളെ തുടർന്ന് പോലീസിൽ പരാതി നൽകുകയും നടപടി എടുക്കുകയുമായിരുന്നു.

Leave A Reply

Your email address will not be published.