റാസൽഖൈമ: ഇൻകാസ് റാസൽഖൈമയുടെ നേതൃത്വത്തിൽ റാക്ക് ഇന്ത്യൻ അസോസിയേഷൻ ഹാളിൽ മഹാത്മ ഗാന്ധിയുടെ എഴുപത്തി ഏഴാമത് രക്തസാക്ഷിത്വ ദിനം ആചരിച്ചു.
ജനറൽ സെക്രട്ടറി അജി സക്കറിയ, വൈസ് പ്രസിഡന്റ് ജിൽജു. കെ. ചാണ്ടി, സെക്രട്ടറിമാരായ സുരേഷ്, ബി നോഷ്, സജിത്ത് മേനോൻ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി. പുഷ്പാർച്ചനയോടെ യോഗം സമാപിച്ചു.
