Ultimate magazine theme for WordPress.

രണ്ടുമാസത്തിനിടെ നൈജീരിയിൽ കൊല്ലപ്പെട്ടത് 68 ക്രൈസ്തവ വിശ്വാസികള്‍

നൈജീരിയ: കഴിഞ്ഞ രണ്ടുമാസത്തിനിടെ നൈജീരിയയിൽ കൊല്ലപ്പെട്ടത് 68 ക്രൈസ്തവ വിശ്വാസികള്‍. കത്തോലിക്ക സന്നദ്ധ സംഘടനയായ എയിഡ് ടു ദി ചര്‍ച്ച് ഇന്‍ നീഡിന്റെ റിപ്പോര്‍ട്ടില്‍ ആണ് നൈജീരിയയിലെ ബെന്യൂ സംസ്ഥാനത്ത് 68 ക്രൈസ്തവ വിശ്വാസികള്‍ കൊല്ലപ്പെട്ടതായി കണക്കുകൾ വന്നത്. ഇതിനോടകം നൈജീരിയയിലെ പല ഇടങ്ങളിലായി നിരവധി ആളുകളെ തട്ടിക്കൊണ്ടു പോവുകയും, അനേകം പേർ ഭവനരഹിതരാവുകയും ചെയ്തു. ഫുലാനി മുസ്ലിം ഗോത്രവർഗ്ഗക്കാരിൽ നിന്നാണ് പ്രധാനമായും ആക്രമണം ഉണ്ടായതെന്ന് വിഷയത്തിൽ ഫെഡറൽ സർക്കാർ നിഷ്ക്രിയരാണെന്ന് മക്കുർഡി രൂപതയുടെ മെത്രാൻ ബിഷപ്പ് വിൽഫ്രഡ് ചിക്ബാ അനാഗ്ബേ പറഞ്ഞു.
പലായനം ചെയ്യേണ്ടി വന്ന 15 ലക്ഷം ആളുകളിൽ ആയിരങ്ങള്‍ക്കു അടിയന്തര സഹായങ്ങൾ എത്തിക്കേണ്ട ആവശ്യകതയും അദ്ദേഹം ചൂണ്ടിക്കാട്ടി.തലസ്ഥാനമായ മക്കുർഡിയിലാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും പലായനം ചെയ്ത് എത്തിയ 80 ശതമാനം ആളുകളും കഴിയുന്നതെന്ന് ബിഷപ്പ് ചൂണ്ടിക്കാട്ടി. സാമ്പത്തിക പ്രതിസന്ധിയുണ്ടെങ്കിലും, ആളുകൾക്ക് ഭക്ഷണവും, മറ്റ് അവശ്യവസ്തുക്കളും നൽകാൻ പ്രാദേശിക സഭ മുന്‍പില്‍ തന്നെയുണ്ട്. കൂടാതെ പലായനം ചെയ്ത് എത്തിയ കുട്ടികളുടെ വിദ്യാഭ്യാസ മുടങ്ങാതിരിക്കാൻ സ്കോളർഷിപ്പുകളും രൂപത നൽകി വരുന്നുണ്ട്. എയിഡ് ടു ദി ചർച്ച് ഇൻ നീഡ് നൽകിവരുന്ന സേവനങ്ങൾക്ക് ബിഷപ്പ് വിൽഫ്രഡ് ചിക്ബാ നന്ദി പറഞ്ഞു. അന്ധകാരത്തിന്റെ താഴ്‌വരയിൽ പ്രകാശത്തിന്റെ സ്രോതസ്സ് എന്നാണ് സംഘടനയുടെ പ്രവർത്തനത്തെ അദ്ദേഹം വിശേഷിപ്പിച്ചത്.

Leave A Reply

Your email address will not be published.