Ultimate magazine theme for WordPress.

നൈജീരിയയിൽ ഈ വര്‍ഷം കൊല്ലപ്പെട്ടത് 2200 ക്രൈസ്തവര്‍; മനുഷ്യാവകാശ സംഘടന റിപ്പോർട്ട്

നൈജീരിയയിലെ ദൈവമക്കൾക്കായി പ്രാർത്ഥിക്കാം തീവ്രവാദികൾക്ക് ശക്തമായ പിന്തുണയുമായി നൈജീരിയൻ സർക്കാരും, പ്രസിഡൻറ് മുഹമ്മദ് ബുഹാരിയും

അബൂജ: ആഫ്രിക്കൻ രാജ്യമായ നൈജീരിയയിൽ ഈ വര്‍ഷം മാത്രം 2200 ക്രൈസ്തവ വിശ്വാസികൾ കൊല്ലപ്പെട്ടതായി മനുഷ്യാവകാശ സംഘടനയായ ഇന്റർനാഷ്ണൽ സൊസൈറ്റി ഫോർ സിവിൽ ലിബർട്ടീസ് ആൻഡ് റൂൾ ഓഫ് ലോയുടെ റിപ്പോർട്ട്. 2009ന് ശേഷം തീവ്രവാദികൾ കൊലപ്പെടുത്തിയ ക്രൈസ്തവ വിശ്വാസികളുടെ എണ്ണം 34400 ആണെന്നും സംഘടനയുടെ റിപ്പോര്‍ട്ട്. ക്രൈസ്തവർ ഇപ്പോൾ നേരിടുന്ന ഗുരുതരമായ ഭീഷണികളിലൊന്ന് ഫുലാനി ഗോത്രവർഗ്ഗക്കാരുടെ ആക്രമണങ്ങളാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. എന്നാൽ ഭീഷണിയെ ലഘൂകരിച്ച് അമേരിക്കയും, ബ്രിട്ടനും ഉൾപ്പെടെയുള്ള അന്താരാഷ്ട്ര സമൂഹത്തെ തെറ്റിദ്ധരിപ്പിക്കാൻ നൈജീരിയൻ സർക്കാരിന് സാധിക്കുന്നു. ഫുലാനി ഗോത്രവർഗ്ഗക്കാർ ക്രൈസ്തവരെ ആക്രമിക്കുന്നത് കാർഷിക പ്രശ്നമായാണ് സർക്കാർ അവതരിപ്പിക്കുന്നത്. സർക്കാരിൻറെ അവകാശവാദം ശരിയാണെങ്കിൽ മറ്റു വിഭാഗക്കാരെ ഫുലാനികൾ എന്തുകൊണ്ട് ഉപദ്രവിക്കുന്നില്ല എന്ന ചോദ്യം ഇന്റർ സൊസൈറ്റിയുടെ അധ്യക്ഷ ഇളേക്ക ഉമിയാബെലാസി ഉയര്‍ത്തി. നൈജീരിയൻ സർക്കാരും, പ്രസിഡൻറ് മുഹമ്മദ് ബുഹാരിയും തീവ്രവാദികൾക്ക് ശക്തമായ പിന്തുണ നൽകുന്നുണ്ടെന്ന് ഇളേക്ക ഉമിയാബെലാസി ഉറപ്പിച്ചു പറയുന്നു. \”ബുഹാരി ഭരണഘടന മാറ്റിവച്ചിരിക്കുകയാണ്. ഭരണഘടനാവിരുദ്ധമായി പല നിയമനങ്ങളും നടത്തുന്നു. നൈജീരിയയിലെ സൈനിക സേനയിൽ എല്ലാ വിഭാഗക്കാരെയും ഉൾക്കൊള്ളിക്കണമെന്ന ഭരണഘടന നിഷ്കർഷിക്കുന്നുണ്ടെങ്കിലും പ്രസിഡന്റ് അതൊന്നും ഗണിക്കുന്നില്ല.\” ജൂൺ മാസം നൈജീരിയയിലെ ഏറ്റവും വലിയ അഞ്ചു തീവ്രവാദി സംഘടനകൾ ക്രൈസ്തവർക്കെതിരെ ഒരുമിച്ചു പോരാടാൻ ഉടമ്പടി എടുത്തുവെന്നും രാജ്യത്തെ ക്രിസ്ത്യാനികൾ ഇല്ലാത്ത രാഷ്ട്രമാക്കി മാറ്റുക എന്നതാണ് ഇതിന്റെ എല്ലാം ആത്യന്തികമായ ലക്ഷ്യമെന്നും ഉമിയാബെലാസി കൂട്ടിച്ചേർത്തു.

Leave A Reply

Your email address will not be published.