Ultimate magazine theme for WordPress.

200 പ്രൊട്ടസ്റ്റന്റ് ക്രിസ്ത്യാനികളെ പുറത്താക്കി

തുർക്കി : 2019 മുതൽ ഏകദേശം 200 പ്രൊട്ടസ്റ്റന്റ് ക്രിസ്ത്യാനികളെ തുർക്കി പുറത്താക്കിയിട്ടുണ്ട്
കഴിഞ്ഞ മൂന്ന് വർഷമായി പ്രൊട്ടസ്റ്റന്റ് മിഷനറിമാരെയും അവരുടെ കുടുംബങ്ങളെയും രാജ്യം വിടാൻ നിർബന്ധിതരാക്കുന്നു. തുർക്കിയിലെ ജനസംഖ്യ 99% മുസ്ലീങ്ങളാണ്, ക്രിസ്ത്യാനികൾ 1% ൽ താഴെയും, ഇസ്താംബുൾ പോലുള്ള വലിയ നഗരങ്ങളിൽ താമസിക്കുന്നവരുമാണെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് റിപ്പോർട്ട് ചെയ്യുന്നു. പ്രൊട്ടസ്റ്റന്റ് ജനസംഖ്യ ഇതിലും ചെറുതാണ് – 7,000 നും 10,000 നും ഇടയിൽ.

തുർക്കി സർക്കാർ, പ്രൊട്ടസ്റ്റന്റുകാരെ ഒരു ഔദ്യോഗിക മത ന്യൂനപക്ഷമായി അംഗീകരിക്കുന്നില്ല, നേതാക്കളെ പരിശീലിപ്പിക്കാൻ അവർക്ക് അനുവാദമില്ല. തൽഫലമായി, പല പ്രൊട്ടസ്റ്റന്റ് സഭകളും പുതിയ നേതാക്കളെ വിദേശ സെമിനാരികളിലൂടെയോ മറ്റു സംവിധാനങ്ങളിലൂടെയോ ആണ് പരിശീലിപ്പിക്കുന്നത്. എന്നാൽ ആത്മീയ നേതൃത്വത്തിന്റെ വർദ്ധിച്ചുവരുന്ന ആവശ്യം ഉള്ളതിനാൽ, പല സഭകളും തുർക്കിയിൽ താമസിക്കാനും അവരുടെ സഭകളെ നയിക്കാനും ലോകമെമ്പാടുമുള്ള വിദേശ മിഷനറിമാരിലേക്ക് തിരിയുന്നു.
തുർക്കിയിലെ അസോസിയേഷൻ ഓഫ് പ്രൊട്ടസ്റ്റന്റ് ചർച്ചസ് ഈ മാസം പുറത്തിറക്കിയ ഒരു റിപ്പോർട്ട് അനുസരിച്ച്, 78 വിദേശ പ്രൊട്ടസ്റ്റന്റ് നേതാക്കളെയും അവരുടെ സഭ മെമ്പേർസിനെയും 2019 നും 2021 നും ഇടയിൽ തുർക്കി സർക്കാർ നാടുകടത്തി, അവരിൽ ചിലർ തുർക്കി പൗരന്മാരാണ്, ആകെ 200 പേർ.

സർക്കാർ നാട് കടത്തുന്ന മിക്ക പ്രൊട്ടസ്റ്റന്റ് ക്രിസ്ത്യാനികൾക്കും N-82 എന്ന കോഡ് നൽകിയിരുന്നു, തുർക്കിയിലേക്ക് വീണ്ടും പ്രവേശിക്കുന്നതിന് സർക്കാരിന്റെ മുൻകൂർ അനുമതി ആവശ്യമാണ്. അസോസിയേഷന്റെ റിപ്പോർട്ട് അനുസരിച്ച്, ഈ കോഡ് രാജ്യത്ത് നിന്നുള്ള യഥാർത്ഥ നിരോധനമാണ്. വിസയ്ക്ക് അപേക്ഷിക്കുമ്പോൾ, \”ഈ സാഹചര്യത്തിന് ഇരയായി തീർന്ന എല്ലാവരുടെയും അപേക്ഷകൾ നിരസിക്കപ്പെടുന്നു\”. ഏതെങ്കിലും തെളിവുകളോ മുൻകാല റെക്കോർഡുകളോ ഇല്ലാതിരുന്നിട്ടും ഇവരെ \”ഒരു പൊതു സുരക്ഷാ ഭീഷണി\” എന്ന് വിശേഷിപ്പിക്കുന്നു.

അസോസിയേഷൻ പറയുന്നതനുസരിച്ച്, \”സായുധ പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നവരെയോ തീവ്രവാദ സംഘടനകളിൽ പങ്കെടുക്കുന്ന ആളുകളെയോ\” പുറത്താക്കാൻ ഈ കോഡ് ഉപയോഗിക്കുന്നു.
ജർമ്മൻ പാസ്റ്റർ മൈക്കൽ ഫ്യൂൾനറിന് 20 വർഷമായി തുർക്കിയിൽ താമസിച്ചതിന് ശേഷം N-82 ലേബൽ ലഭിച്ചു. 2020 ഫെബ്രുവരിയിൽ, തുർക്കി ഇമിഗ്രേഷൻ ഏജന്റുമാർ ഇദ്ദേഹത്തെ ഇസ്താംബൂളിലെ വിമാനത്താവളത്തിൽ അറസ്റ്റ് ചെയ്യുകയും 30 മണിക്കൂർ കുറ്റം ചുമത്താതെ തടവിലിടുകയും ചെയ്തു. രാജ്യം വിടാൻ 10 ദിവസത്തെ സമയം അനുവദിച്ചു. മോണിംഗ് സ്റ്റാർ ന്യൂസ് അനുസരിച്ച്, ഫ്യൂൾനർ N-82 കോഡിനെതിരെ കോടതിയിൽ പോരാടുകയാണ്.

ടർക്കിഷ് പാസ്റ്റർമാരുടെ ടർക്കിഷ് പൗരത്വമില്ലാത്ത പങ്കാളികളെ പലപ്പോഴും ഈ കാരണങ്ങൾ നിരത്തി ലക്ഷ്യമിടുന്നു. തുർക്കി പൗരത്വമില്ലാത്ത ഭാര്യക്ക് എൻ-82 റാങ്ക് ലഭിച്ചിട്ടുണ്ടെന്നും രാജ്യം വിടാൻ 10 ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ടെന്നും ഒരു തുർക്കി പാസ്റ്റർ അൽ-മോണിറ്ററിനോട് വിശദീകരിച്ചു. അവർ പോകാൻ വിസമ്മതിച്ചു.
“നിരവധി ആളുകൾ പോയി,” പാസ്റ്റർ അൽ-മോണിറ്ററിനോട് പറഞ്ഞു, \”ഞങ്ങൾക്ക് പോകാൻ ഒരിടമില്ല\”.
ഇസ്താംബുൾ പ്രൊട്ടസ്റ്റന്റ് ചർച്ച് ഫൗണ്ടേഷൻ 2020-ലെ ഒരു പത്രക്കുറിപ്പിൽ പറഞ്ഞു: \”2019 മുതൽ, തുർക്കിയിൽ സേവിക്കുന്ന വിദേശ പ്രൊട്ടസ്റ്റന്റ് മിഷനറിമാർ നമ്മുടെ രാജ്യത്ത് താമസിക്കുന്നത് കൂടുതൽ പ്രയാസകരമാക്കിയിരിക്കുന്നു എന്നത് വളരെ സങ്കടത്തോടെ നിങ്ങളെ അറിയിക്കണം\”.

തുർക്കിയിലെ പ്രൊട്ടസ്റ്റന്റ് ചർച്ചുകളുടെ അസോസിയേഷൻ അവരുടെ റിപ്പോർട്ടിൽ ഇങ്ങനെ പ്രസ്താവിച്ചു: “ഞങ്ങളുടെ അസോസിയേഷൻ നമ്മുടെ രാജ്യത്തിന്റെ പരമാധികാര അവകാശങ്ങളെ മാനിക്കുന്നു, അതായത്, ആർക്കൊക്കെ രാജ്യത്തിന്റെ അതിർത്തിക്കുള്ളിൽ ആയിരിക്കാം, പാടില്ല എന്ന് തീരുമാനിക്കാനുള്ള അവകാശം, എന്നാൽ അതേ സമയം ഈ ആളുകൾ ക്രിസ്ത്യാനികളായതിനാൽ ഇങ്ങനെയുള്ള നടപടി പ്രയോഗിക്കപ്പെടുന്നതായി ഞങ്ങൾ കാണുന്നു. ഈ പ്രവണത അവകാശങ്ങളുടെ ഗുരുതരമായ ലംഘനവും വിവേചനവുമാണ്. കൂടാതെ, എപ്പോൾ വേണമെങ്കിലും നാടുകടത്തപ്പെടുമെന്ന ആശങ്കയോടെയാണ് വിദേശ പ്രൊട്ടസ്റ്റന്റ് സമൂഹം ജീവിക്കുന്നത്\”.

Leave A Reply

Your email address will not be published.