Ultimate magazine theme for WordPress.

ലോക്ക്ഡൗണിൽ പാസ്റ്റർ കെ.സി തോമസിന്റെ തൂലികയിൽനിന്നു 18 വ്യത്യസ്ത പുസ്തകങ്ങൾ

ലോക്ക്ഡൗണിൽ പതിനെട്ട് പുസ്തകങ്ങൾ എഴുതി പൂർത്തീകരിച്ച് പാസ്റ്റർ കെ.സി തോമസ്,കഴിഞ്ഞ ഏപ്രിലിൽ തുടങ്ങിയ പുസ്തക രചനയിൽ ഇത് വരെ പതിനെട്ട് വ്യത്യസ്ത വിഷയങ്ങളെ ഉൾപ്പെടുത്തി കൊണ്ട് പതിനെട്ട് പുസ്തകങ്ങളാണ് അദ്ദേഹത്തിന്റെ തൂലികയിൽ കൂടെ പുറത്തു വന്നത്. ഒരു ദിവസം പകലും രാത്രിയുമായി ഏകദേശം 10 മുതൽ 12 മണിക്കൂർ വരെ വായനയ്ക്കും എഴുത്തിനുമായി നീക്കി വെച്ചിരിക്കുന്ന പാസ്റ്റർ കെ സി തോമസ് ക്രിസ്തു യേശുവിന്റെ ശക്തി, സ്നേഹത്തിന്റെ ശക്തി , പ്രത്യാശയുടെ ശക്തി, സഹിഷ്ണതയുടെ ശക്തി, വചനത്തിന്റ ശക്തി, കോവിഡ്കാല ചിന്തകളും സന്ദേശങ്ങളും , വിശ്വാസത്തിനു വേണ്ടി പോരാടുക ( യൂദായുടെ ലേഖന വ്യാഖ്യാനം) , ദൈവീക ന്യായാസനങ്ങൾ, സുവാർത്ത സന്ദേശങ്ങൾ, കുടുംബ കൗൺസിലിംഗ്, ദൈവരാജ്യവും ദൈവസഭയും, പ്രസംഗ ശാസ്ത്രവും ആത്മാവിൻ്റെ ശുശ്രൂഷയും,യേശുക്രിസ്തുവിൻ്റെ മടങ്ങിവരവും അനന്തര സംഭവങ്ങളും, ഫിലിപ്യ ലേഖനത്തിൽ ക്രിസ്തുവും പൗലോസും, ദേവാലയവും ശുശ്രൂഷകരും, നീതി സൂര്യൻ ഉദിക്കും ( മലാഖി പ്രവചന വ്യാഖ്യാനം), മിഷൻ ചലഞ്ച്, പ്രതിദിന സങ്കീർത്തന ധ്യാനങ്ങൾ എന്നീ 18 പുസ്തകങ്ങളാണ് എഴുതി പൂർത്തീകരിച്ചത്. സഭാശുശ്രൂഷയുടേയും സെന്റർ നേതൃത്വ ശുശ്രൂഷയുടെയും ഇടയിലാണ് അദ്ദേഹം ഈ സമയത്ത് ഇത്രയും പുസ്തകങ്ങൾ എഴുതി പൂർത്തിയാക്കിയത്. പ്രായം തളർത്താത്ത വീര്യവുമായി കെ സി തോമസ് പാസ്റ്റർ ഇപ്പോൾ തന്റെ നാൽപ്പത്തി ഒന്നാമത്തെ പുസ്തകത്തിന്റെ എഴുത്തുപുരയിലാണ്. ലോക്ക് ഡൌൺ സമയത്ത് നിശ്ചയദാർഢ്യത്തിന്റെയും കഠിനാധ്വാനത്തിന്റെയും ഉത്തമ ഉദാഹരണമായി ഐപിസി കേരള സ്റ്റേറ്റ് മുൻ പ്രസിഡന്റും ജനറൽ കൗൺസിൽ അംഗവുമായിരിക്കുന്ന പാസ്റ്റർ കെസി തോമസ് തനിക്ക് ലഭ്യമായ സമയം പ്രയോജനപ്രദമായി വിനിയോഗിച്ചു കൊണ്ട് 18 പുസ്തകങ്ങൾ എഴുതി പൂർത്തീകരിച്ചു.ഭാര്യ റെയ്‌ച്ചൽ തോമസ്, മക്കൾ: സൂസൻ ബോബി, പാസ്റ്റർ ടൈറ്റസ് തോമസ്, ഫേബ സിജോ വൈദ്യൻ , ഷേബ സാബു ആര്യപ്പള്ളി.

Leave A Reply

Your email address will not be published.