Ultimate magazine theme for WordPress.

റ്റി.പി.എം ഡൽഹി സെന്റർ കൺവൻഷൻ

ഡൽഹി: ദി പെന്തെക്കൊസ്ത് മിഷൻ ഡൽഹി സെന്റർ കൺവൻഷൻ ഒക്ടോബർ 7 മുതൽ 10 വരെ ഗുരുഗ്രാം ഓൾഡ് ഡൽഹി റോഡിലെ അതുൽ കറ്റാരിയ ചൗക്കിന് സമീപമുള്ള നടരാജ് ഗ്രീൻസിൽ നടക്കും.ദിവസവും വൈകിട്ട് 6 ന് സുവിശേഷ പ്രസംഗവും വെള്ളിയാഴ്ച മുതൽ രാവിലെ 7 ന് വേദപാഠം, 9 ന് പൊതുയോഗം, വൈകിട്ട് 3 കാത്തിരിപ്പ് യോഗവും യൂത്ത് മീറ്റിങ്ങും നടക്കും. സീനിയർ ശുശ്രൂഷകർ വിവിധ യോഗങ്ങളിൽ പ്രസംഗിക്കും. സഭയുടെ സുവിശേഷ പ്രവർത്തകർ സംഗീത ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.സമാപന ദിവസമായ ഞായറാഴ്ച രാവിലെ 9 ന് ഡൽഹി സെന്ററിലെ പ്രാദേശിക സഭകളുടെ ശുശ്രൂഷകരും വിശ്വാസികളും പങ്കെടുക്കുന്ന സംയുക്ത സഭായോഗവും നടക്കും

Leave A Reply

Your email address will not be published.