Ultimate magazine theme for WordPress.

2022-ല്‍ നിര്‍മ്മിത ബുദ്ധി മനുഷ്യ ഇന്റര്‍ഫേസ് ഉപയോഗിച്ച് ലോകത്തെ നിയന്ത്രിക്കും, നോസ്ട്രഡാമസിന്റെ പ്രവചനം; ആകാംഷയോടെ ലോകം

2022-ല്‍ ഭൂമി കലുഷിതമാകുമെന്ന് നോസ്ട്രഡാമസിന്റെ പ്രവചനം; ആകാംഷയോടെ ലോകം. 2022-ല്‍ ഭൂമിയില്‍ വിനാശകരമായ പലതും സംഭവിക്കുമെന്ന് ലോകപ്രശസ്ത പ്രവാചകന്‍ മൈക്കല്‍ നോസ്ട്രഡാമസ്. ഇതുവരെയുള്ള അദ്ദേഹത്തിന്റെ പ്രവചനങ്ങളില്‍ എഴുപതു ശതമാനവും ശരിയായിട്ടുണ്ടെന്നാണ് പലരും വിശ്വസിക്കുന്നത്. 3797 വര്‍ഷങ്ങള്‍ വരെയുള്ള 6338 പ്രവചനങ്ങളാണ് അദ്ദേഹം നടത്തിയിരിക്കുന്നത്. 1555-ല്‍ പ്രസിദ്ധീകരിച്ച അദ്ദേഹത്തിന്റെ ലെസ് പ്രൊഫെറ്റീസ് പ്രസിദ്ധമാണ്.
ക്വാരെടെന്‍സ് എന്നു വിളിക്കാവുന്ന വരികളായാണ് നോസ്ട്രഡാമസ് തന്റെ പ്രവചനങ്ങള്‍ കുറിച്ചത്.അദ്ദേഹത്തിന്റെ ചില പ്രവചനങ്ങള്‍ അങ്ങേയറ്റം കൃത്യമായിരുന്നുവെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. അതില്‍ പ്രധാനപ്പെട്ടവ അഡോള്‍ഫ് ഹിറ്റ്ലറിനെക്കുറിച്ചും രണ്ടാം ലോകമഹായുദ്ധത്തെക്കുറിച്ചും, മുന്‍ യു.എസ്. പ്രസിഡന്റ് ജോണ്‍ എഫ് കെന്നഡിയുടെ വധത്തെക്കുറിച്ചും 2011 സെപ്റ്റംബര്‍ 11 ലെ യു.എസ് ഭീകരാക്രമണത്തെക്കുറിച്ചും ആയിരുന്നു.2021-മുതല്‍ നാമെല്ലാവരും കേള്‍ക്കുന്ന ഒന്നാണ് ഛിന്നഗ്രഹത്തെ ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരിക്കുന്നുവെന്ന്. 2022-ല്‍ ഇവ വളരെയധികം നാശമുണ്ടാക്കിയേക്കുമെന്നാണ് അദ്ദേഹം പറയുന്നത്. ഒരു ഛിന്നഗ്രഹം ഭൂമിയുടെ അടുത്ത് വരാനും ഭൂമിയുമായി കൂട്ടിയിടിക്കാനും സാധ്യതയുണ്ടെന്നും അദ്ദേഹം പറയുന്നു. സമുദ്രത്തിനടിയില്‍ സ്ഫോടനമുണ്ടാകാന്‍ ഇത് കാരണമാകും. ഈ സമുദ്ര സ്ഫോടനങ്ങള്‍ സുനാമിയിലേക്കും, ഭൂകമ്പത്തിലേക്കും നയിക്കുമെന്നും അദ്ദേഹം എഴുതിവെച്ചിട്ടുണ്ട്. പിന്നീട് അദ്ദേഹം പറയുന്നത് പണപ്പെരുപ്പത്തെക്കുറിച്ചാണ്. പണപ്പെരുപ്പം നിയന്ത്രണാധീതമാകുമെന്നും, ഡോളറിന്റെ മൂല്യം തകരുമെന്നും അദ്ദേഹം പ്രവചിക്കുന്നു. അത് മാത്രമല്ല സ്വര്‍ണം, വെള്ളി, ബീറ്റ് കോയിന്‍ എന്നിവ ആസ്തികളായി കണക്കാക്കുകയും ആളുകള്‍ അതില്‍ നിക്ഷേപം കണ്ടെത്തുകയും ചെയ്യുമെന്നുമാണ് പ്രവചനം. 2022-ഓടെ നിര്‍മ്മിത ബുദ്ധി മനുഷ്യ ഇന്റര്‍ഫേസ് ഉപയോഗിച്ച് കമ്പ്യൂട്ടറിനെ നിയന്ത്രിക്കുമെന്ന് പ്രവചിച്ചു. അതുപോലെ സായുധ സംഘട്ടനങ്ങള്‍ നടക്കും. അതുമൂലം പട്ടിണി വര്‍ദ്ധിക്കും.ഇത് വലിയ കുഴപ്പങ്ങള്‍ക്ക് വഴിയൊരുക്കും. നൊസ്ട്രഡാമസിന്റെ പ്രവചനത്തില്‍ ലോകം ഏറ്റവും ആകാംഷയോടെ കാത്തിരിക്കുന്നത് 2022-ല്‍ ഒരു അണുബോംബ് പൊട്ടിത്തെറിക്കും. ഇതുമൂലം കാലാവസ്ഥാ വ്യതിയാനങ്ങള്‍ക്കും വെള്ളപ്പൊക്കത്തിനും ഭൂകമ്പത്തിനും കാരണമാകുമെന്നും അദ്ദേഹം പ്രവചിച്ചിരുന്നു.

എന്നാല്‍ നോസ്ട്രഡാമസിന്റെ ഇത്തരം പ്രവചനങ്ങള്‍ ചില ശാസ്ത്രജ്ഞന്മാര്‍ ചിരിച്ചു തള്ളുകയാണ്. 2021-ലും അതിനു മുമ്പും പ്രവചിച്ചതില്‍ പലതും നടന്നിട്ടില്ല എന്നതാണ് ഇതിനു കാരണമായി അവര്‍ ചൂണ്ടിക്കാണിക്കുന്നത്.1503 ഡിസംബര്‍ 23-1566 ജൂലൈ 2 കാലഘട്ടത്തിലായിരുന്നു ഫ്രഞ്ച് ജ്യോതിശാസ്ത്രജ്ഞനായ നോസ്ട്രഡാമസ് ജീവിച്ചിരുന്നത്.

2 Comments
  1. e-commerce says

    Wow, marvelous blog layout! How lengthy have you been running a
    blog for? you made blogging look easy. The total look of your website is excellent, as well as
    the content! You can see similar here sklep

  2. List of Backlinks says

    Hi there! Do you know if they make any plugins to help with Search Engine Optimization? I’m trying to get
    my blog to rank for some targeted keywords but I’m not seeing very
    good success. If you know of any please share.
    Thank you! You can read similar article here: Backlink Portfolio

Leave A Reply

Your email address will not be published.