അമേരിക്കയിൽ വിമാനത്താവളത്തിൽ അപകടത്തിൽ പെട്ട് മലയാളി ജീവനക്കാരൻ മരിച്ചു
അമേരിക്കയിൽ വിമാനത്താവളത്തിൽ അപകടത്തിൽ പെട്ട് മലയാളി ജീവനക്കാരൻ മരിച്ചു
അമേരിക്കയിൽ വിമാനത്താവളത്തിൽ അപകടത്തിൽ പെട്ട് മലയാളി ജീവനക്കാരൻ മരിച്ചു
യുഎസി ലെ ഇല്ലിനോയിയിൽ ഷിക്കാഗോ രാജ്യാന്തര വിമാനത്താവളത്തില്‍ വിമാന നിയന്ത്രണ വാഹനത്തിന്റെ അടിയില്‍പെട്ട് മലയാളി ജീവനക്കാരന് മരിച്ചു. കൊല്ലം പത്തനാപുരം പാറപ്പാട്ട് കുടുംബാംഗമാണ് മരിച്ച ജിജോ ജോര്‍ജ്. പോലീസെത്തി ആശുപത്രിയിലെത്തിച്ചതിനു ശേഷമാണ് മരണം. അപകടമരണമാണെന്ന് പൊലീസ് അറിയിച്ചു. ആനി ജോസാണ് ഭാര്യ. ഒരു കുട്ടിയുണ്ട്. ആനി എട്ടു മാസം ഗര്‍ഭിണിയുമാണ്. ജിജോയുടെ പിതാവ് കുഞ്ഞുമോനും അമ്മ മോനിയും ഷിക്കോഗോയിലാണ് താമസം. ചിക്കാഗോയിലുള്ള ദി പെന്തെകൊസ്തു മിഷൻ വിശ്വാസിയാണ് ജിജോ ജോര്‍ജ്. ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബങ്ങളെ പ്രാർത്ഥനയിൽ ഓർക്കുക.